കന്യാസ്ത്രീ വിദ്യാർത്ഥിനിയുടെ ദുരൂഹ മരണം: റിപ്പോർട്ട്‌ മടക്കി

തിരുവല്ലയിലെ മഠത്തിൽ  കന്യാസ്ത്രീ വിദ്യാർത്ഥിനിയെ കിണറ്റിൽ മരിച്ച നിലയിൽകണ്ടെത്തിയ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട്‌ ക്രൈംബ്രാഞ്ച് മേധാവി മടക്കി.

ദുരൂഹതയില്ലെന്ന ഐജിയുടെ റിപ്പോർട്ടാണ്  ക്രൈംബ്രാഞ്ച് മേധാവി മടക്കിയത്. ദുരൂഹതയില്ലെന്ന ഐ ജിയുടെ റിപ്പോർട്ടിൽ ചില സംശയങ്ങൾ ഉള്ളത് ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട്‌ മടക്കിയത് എന്നാണ്  സൂചന.

പാലിയേക്കര ബസേലിയൻ കോൺവെന്റിൽ കന്യാസ്ത്രീ വിദ്യാർത്ഥിനിയായിരുന്നു ദിവ്യ പി ജോൺ. കഴിഞ്ഞ മെയ് 7 ന് ആണ്കോൺവെന്റിലെ കിണറ്റിൽ ദിവ്യയെ മരിച്ച നിലയിൽകണ്ടെത്തിയത്.

ദിവ്യയുടെ ശരീരത്തിൽ അസ്വാഭാവികമായ പരിക്കുകൾ ഇല്ലെന്നും വീഴ്ചയിൽ ഉണ്ടായ ചെറിയ മുറിവുകൾ മാത്രമാണ്ശരീരത്തിൽ ഉള്ളതെന്നുമാണ് റിപ്പോർട്ടിൽ ഉള്ളത്. മുങ്ങി മരണമാണെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ വ്യക്തമാക്കുന്നത്.

എന്നാൽ പ്രാഥമിക അന്വേഷണത്തിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിൽ തിരുവല്ല പൊലീസിന്റെ ഭാഗത്തു നിന്നും വീഴ്ച ഉണ്ടായതായി ബന്ധുക്കൾ നേരത്തെ  ആരോപിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*