തിരുവല്ലം ഉണ്ണിയുടെ ഒളിത്താവളം കണ്ടെത്തി; ലക്ഷ കണക്കിന് രൂപയുടെ മോഷണ വസ്തുക്കള്‍

തിരുവല്ലം ഉണ്ണിയുടെ ഒളിത്താവളം കണ്ടെത്തി; ലക്ഷ കണക്കിന് രൂപയുടെ മോഷണ വസ്തുക്കള്‍

നിരവധി മോഷണ കേസുകളിലെ പ്രതി തിരുവല്ലം മേനിലം കീഴേപാലറകുന്ന് ഉണ്ണി കൃഷൻ എന്ന തിരുവല്ലം ഉണ്ണി (48) യെ സാഹസികമായി പിടികൂടി.താമസ സ്ഥലത്തു നിന്നും മോഷണം ചെയ്ത ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളും ഇവിടെ നിന്നും കണ്ടെത്തി.

മാസങ്ങൾക്ക് മുൻപ് ജയിൽമോചിതനായ ഇയാളുടെ ഒളിത്താവളം നാട്ടുകാരും മോഷണത്തിനിരയായവരും ഷാഡോ പോലീസും ചേർന്നു കണ്ടെത്തുകയായിരുന്നു. ധനുവച്ചപുരം നെടിയാംകോട് ഒലീവിയ ഫാൻസിലെ മോഷണവുനായി ബന്ധപ്പെട്ട് പരാതിയെ തുടർന്ന് പോലീസ് ഇയാളെ അന്വേഷിച്ചു വരികയായിരുന്നു.

അതേ സമയം സമാന്തരമായി കടയുടമകൾ നടത്തിയ അന്വേഷണ ത്തിൽ പ്രതിയുടെ ഒളിത്താവളം കണ്ടെത്തുകയും സാഹസികമായി പിടികൂടി ഷാഡോ സംഘത്തിന് കൈമാറുകയും ചെയ്യുകയായിരുന്നു . അടുത്തിടെ മാറനല്ലൂർ. രസ്സൽപുരം ഭാഗങ്ങളിൽ നടന്ന മോഷണങ്ങള്‍ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ഡിസംബർ 26-ാം തിയതി പാറശാല നെടിയാംകോണം ഒലിവിയ ഫാൻസിയിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ട് പാറശാല പൊലീസിന് ഉടമ പരാതി നൽകിയിരുന്നു. എന്നാല്‍ ഇയാളെ കണ്ടെത്താന്‍ ആയിരുന്നില്ല.

1500 ഓളം ക്യാമറകൾ നിരീക്ഷിച്ച് കാട്ടാക്കട കട്ടയ്ക്കോട് ഭാഗത്ത് എത്തിച്ചേരുകയും അവിടെ നിന്നും പാറാംകുഴി എന്ന ഭാഗത്തേക്ക് അന്വേഷണം എത്തി. വാഹനത്തിന്റെ പടവും നമ്പറും കാണിച്ചു പ്രദേശത്തുള്ളവരോട് അന്വേഷണം നടത്തി നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാട്ടാക്കടയിലെ കരിയംകോട് ജോസിന്റെ ഉടമസ്ഥതയിലുള്ള മേടയിൽ വീട്ടിൽ ആണ് വാഹനം ഉള്ളതെന്ന് മനസിലാക്കി.

എന്നാൽ ഞായറാഴ്‌ച രാവിലെ ഇയാളെ പിടികൂടാൻ കെണി ഒരുക്കിയെങ്കിലും ഇയാളെ കാണാതായതോടെ തിരികെ പോകാൻ ഒരുങ്ങവെ ആണ് ഓട്ടോ റിക്ഷയിൽ എത്തിയ തിരുവല്ലം ഉണ്ണിയെ ഇവർ നാട്ടുകാരുടെ സഹായത്തോടെ ഓടിച്ചിട്ടു പിടികൂടുകയായിരുന്നു.

കത്തി കൈയിൽ ഉണ്ടെന്നും കുത്തുമെന്നും ഭീഷണി മുഴക്കിയെങ്കിലും യുവാക്കൾ പിന്തിരിയതായതോടെ വസ്ത്രങ്ങൾ അഴിച്ചെറിഞ്ഞു നഗ്നനായി ഓടിയ ഉണ്ണിയെ വീടിന്റെ പറമ്പിൽ വച്ചു നാട്ടുകാരും ചേർന്ന് യുവാക്കൾ അതിസാഹസികമായി പിടികൂടുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*