Family plastic godown fire l പ്ലാസ്റ്റിക് ഗോഡൗണില്‍ വന്‍ തീപിടുത്തം
പ്ലാസ്റ്റിക് ഗോഡൗണില്‍ വന്‍ തീപിടുത്തം; സമീപവാസികളെ ഒഴിപ്പിക്കുന്നു Family plastic godown fire
Family plastic godown fire തിരുവനന്തപുരത്ത് മണ്‍വിളയിലുള്ള ഫാമിലി പ്ലാസ്റ്റിക്സിന്‍റെ ഗോഡൗണില്‍ വന്‍ തീപിടുത്തം. ഫയര്‍ ഫോഴ്സ് സ്ഥലത്ത് എത്തിയെങ്കിലും തീയണയ്ക്കാനായില്ല. എട്ട് മണിയോട് കൂടിയാണ് തീപിടുത്തം ഉണ്ടായത്. ഗോഡൗണ്‍ പൂര്‍ണ്ണമായും കത്തുന്നു. തിരുവനന്തപുരം ഡി സി പി യുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.
വിവാഹത്തിന് അച്ഛന് ഇഷ്ടമില്ലായിരുന്നു!! സൂചന നൽകിയിട്ടും മനസ്സിലായില്ല, ആദ്യ വിവാഹത്തെപ്പറ്റി ശ്വേത
മേയര്‍ വി കെ പ്രകാശും മന്ത്രി കടകമ്പള്ളി സുരേന്ദ്രനും സ്ഥലത്ത് എത്തി. ഗോഡൗണില്‍ തുടര്‍ സ്ഫോടനങ്ങള്‍ ഉണ്ടാകുന്നുണ്ട്. തീയണയ്ക്കാന്‍ ഉള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഗോഡൗണിന് സമീപത്ത് നിന്നും ആളുകളെ ഒഴിപ്പിക്കുന്നു. ജില്ലയിലെ എല്ലാ ഫയര്‍ യൂണിറ്റുകളില്‍ നിന്നുള്ള ഫയര്‍ എന്‍ജിനുകള്‍ തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. ആളപായം ഉള്ളതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വിഷപ്പുക ശ്വസിച്ച രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Leave a Reply
You must be logged in to post a comment.