പ്രാർഥനകൾ വിഫലമായി ; അമ്മയുടെ കാമുകന്റെ ക്രൂര മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരന്‍ മരണത്തിന് കീഴടങ്ങി…

കണ്ണില്ലാത്ത ക്രൂരത; അമ്മയുടെ കാമുകന്റെ ക്രൂര മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരന്‍ മരണത്തിന് കീഴടങ്ങി…

അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദനത്തിന് ഇരയായ ഏഴു വയസ്സുകാരന്‍ മരിച്ചു. മര്‍ദനമേറ്റ് പത്താം ദിവസമാണ് കുഞ്ഞ് മരണത്തിന് കീഴടങ്ങിയത്. തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചിരുന്ന കുട്ടിയെ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുകയായിരുന്നു. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിഞ്ഞ 48 മണിക്കൂര്‍ കിഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്‌. ആരോഗ്യനിലയില്‍ പുരോഗതി ഇല്ലാത്ത സ്ഥിതിയില്‍ വിദഗ്ദരായ മെഡിക്കല്‍ ബോര്‍ഡിന്റെ പരിശോധനകള്‍ക്ക് ശേഷം മരണം സ്ഥിരീകരിക്കുകയായിരുന്നു.

മസ്തിഷ്ക മരണം സംഭവിച്ചതായി ഇന്നലെത്തന്നെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. അമ്മയുടെ സുഹൃത്തായ തിരുവനന്തപുരം സ്വദേശി അരുണ്‍ ആനന്ദിനെ പോലീസ് അറ്റസ്റ്റ് ചെയ്തു.

ഇയാളെ ഇവര്‍ താമസിച്ചിരുന്ന വാടക വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇയാള്‍ കൊലപാതകം ഉളപ്പടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. ഭര്‍ത്താവിന്റെ മരണ ശേഷം കുട്ടിയുടെ അമ്മ ഇയാളോടൊപ്പം താമസിച്ച് വരികയായിരുന്നു.

ഇയാളുടെ മര്‍ദനത്തില്‍ കുട്ടിയുടെ തലയോട് പൊട്ടി തലച്ചോറ് പുറത്തുവന്ന നിലയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ ഒരു ദിവസം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തിയത്.

സംഭവത്തില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ്‌ വിവരം പുറത്തറിയുന്നത്. കുട്ടിയെ ഇയാള്‍ കാണാം കൂടിയ കമ്പുകൊണ്ട് ശക്തമായി അടിച്ചെന്ന് ഇളയ കുട്ടി പോലീസിനോട് പറഞ്ഞു.

അതേസമയം കുട്ടിയെ ഇയാള്‍ നിരവധി തവണ നിലത്തിട്ട് ചവിട്ടുകയും തല ഭിത്തിയില്‍ ശക്തമായി ഇടിച്ചെന്നും അലമാരയുടെ ഇടയില്‍ വെച്ച് ഞെരിച്ചെന്നും കുട്ടിയുടെ അമ്മ പോലീസിന് മൊഴി നല്‍കി. ഇവര്‍ക്കും ഇയാളുടെ മര്‍ദനത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ കാറില്‍ നിന്നും മദ്യ കുപ്പികളും മഴു പോലെയുള്ള ആയുധങ്ങളും പോലീസ് കണ്ടെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*