തോമകറിയകറിയ_തോമാ പച്ചയായ രണ്ടു മനുഷ്യമനസ്സുകളുടെ കഥ

നാടകത്തിന്റെ പതിവു നാട്യങ്ങളില്ലാതെ പച്ചയായ രണ്ടു മനുഷ്യമനസ്സുകളുടെ കഥ പറയുകയാണ് അരങ്ങിന്റെ മർമ്മമറിയുന്ന
രണ്ടു നാടകകലാകാരന്മാർ.
അവർ യഥാക്രമം ജോസ് പി റാഫേലും, അമൽരാജ് ദേവുമാണ്
വേദിയിൽ അവർ തോമയും കറിയയുമാണ്
അച്ഛനും മകനുമാണ്
അരങ്ങ് നർമ്മം കൊണ്ട് കൊഴുക്കുകയും,
സാമൂഹ്യ പ്രശ്നങ്ങളുടെ നേർക്ക് വിരൽ ചൂണ്ടുകയും
സങ്കീർണമായ മനുഷ്യബന്ധങ്ങളിൽ കുരുങ്ങി ആർദ്രമാവുകയുമൊക്കെ ചെയ്യും.

പ്രതീക്ഷിക്കുന്നതിലുമേറെ തരുന്നുണ്ട് തോമയും കറിയും നമുക്ക്.
ചെറിയ സമയത്തിനുള്ളിൽ പലയിടങ്ങളിലൂടെ തോമയ്ക്കും കറിയക്കുമൊപ്പം സഞ്ചരിക്കേണ്ടതുണ്ട്
തലമുറകളുടെ കഥകളിൽ അവരോടൊപ്പം തനിച്ച് തന്നെ നടക്കേണ്ടതായുണ്ട്.

തിരുവനന്തപുരം പോസിറ്റീവ് ഫ്രെയിംസ് അവതരപ്പിക്കുന്ന
കെട്ടുകാഴ്ചകളില്ലാത്ത തോമ_കറിയാ നാടകം തികച്ചും ഹൃദയസ്പർശിയാണ്ജോസ് പി റാഫേലും അമൽരാജും
അനുഗ്രഹീത കലാകാരന്മാരുമാണ്

രചന :ശ്യാം കൃഷ്ണ
അഭിനയം, ആവിഷ്കാരം
ജോസ് പി റാഫേൽ
അമൽ രാജ്ദേവ്

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*