Thomas Chandy Resort l തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന്റെ പാര്‍ക്കിംഗ് ഏരിയ പൊളിക്കാന്‍ ഉത്തരവ്

തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന്റെ പാര്‍ക്കിംഗ് ഏരിയ പോലീസ് സംരക്ഷണയില്‍ പൊളിക്കാന്‍ ഉത്തരവ് Thomas Chandy Resort l Lake Palace Resort l Alappuzha News

Thomas Chandy Resort l Lake Palace Resort l Alappuzha NewsThomas Chandy Resort l Lake Palace Resort l Alappuzha News ആലപ്പുഴ : നിലം നികത്തലുമായി ബന്ധപ്പെട്ട് മുൻ ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടി സർക്കാരിന് സമർപ്പിച്ച പുനപരിശോധന ഹർജി തള്ളി. കായൽ നികത്തൽ സംബന്ധിച്ച് ആലപ്പുഴ മുൻ കളക്ടർ ടി. വി അനുപമയുടെ റിപ്പോർട്ട് ചോദ്യം ചെയ്തുള്ള പുനപരിശോധന ഹർജിയാണ് തള്ളിയത്.

Also Read >>

നികത്തിയ സ്ഥലം പോലീസ് സംരക്ഷണത്തിൽ പൂർവ്വ സ്ഥിതിയിലാക്കാൻ കാർഷികോൽപ്പന്ന കമ്മീഷണർ ഉത്തരവിട്ടു. ആലപ്പുഴ നഗരസഭ പരിധിയിൽ തിരുമല വാർഡിൽ പുന്നമടക്കായലിനു സമീപം പാടം നികത്തി തോമസ് ചാണ്ടി റിസോര്‍ട്ടിന് വഴിയും പാര്‍ക്കിംഗ് സ്ഥലവും നിര്‍മ്മിച്ചിരുന്നു.

Also Read >>മ

ലേക്ക് റിസോർട്ടിന്റെ പാര്‍ക്കിംഗ് ഏരിയ അനധികൃത കയ്യേറ്റം നടത്തി പണിതതാണെന്ന് കണ്ടെത്തി ജൂൺ ഒന്നിന് ടി.വി അനുപമ റിപ്പോർട്ട് നൽകിയിരുന്നു. ലേക്ക് പാലസ് പ്രതിനിധികളുടെ കൂടെ വാദം കേട്ട ശേഷമാണ് അപ്പീൽ തള്ളിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*