നിര്‍മ്മാതാവില്‍ നിന്നു വധഭീഷണിയെന്ന് നടൻ ഷെയ്ൻ നി​ഗം

കൊച്ചി: നിര്‍മ്മാതാവില്‍ നിന്നു വധഭീഷണിയെന്ന് നടൻ ഷെയ്ൻ നി​ഗം താന്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമയുടെ നിര്‍മ്മാതാവില്‍ നിന്നു വധഭീഷണി നേരിടുന്നുവെന്ന പരാതിയുമായി നടന്‍ ഷെയ്ന്‍ നിഗം. നിര്‍മ്മാതാവ് ജോബി ജോര്‍ജിനെതിരെയാണ് ഷെയ്ന്‍ പരാതി നല്കിയിരിക്കുന്നത്. .

കൂടാതെ ജോബി ജോര്‍ജ് വധഭീഷണി മുഴക്കുന്നുവെന്നും ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കിയെന്നുമാണ് ഷെയ്ന്‍ നിഗം പരാതിപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയ്ക്ക് ഷെയ്ന്‍ പരാതി നല്‍കി. ജോബി നിര്‍മ്മിക്കുന്ന വെയില്‍ എന്ന ചിത്രത്തിലെ നായകനാണ് ഷെയ്ന്‍. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് വധ ഭീഷണിയുമായി നിര്‍മ്മാതാവ് രംഗത്ത് എത്തിയതെന്നാണ് ആരോപണം.

തന്റെ മുട്ടി വെട്ടിയതിന്റെ പേരിലുള്ള പ്രശ്‌നമാണ് ഇതിലേക്കു നയിച്ചതെന്ന് ഫേസ്‌ബുക് ലൈവിലും ഷെയ്ന്‍ പറഞ്ഞു. പരിഹരിക്കാവുന്ന ഒരു ഗെറ്റപ്പ് ചെയ്ഞ്ചിന്റെ പേരിലാണ് നിര്‍മ്മാതാവ് തന്നെ ആക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതെന്ന് ഷെയ്ന്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച്‌ താരസംഘടനയായ അമ്മയ്ക്ക് പരാതി നല്കിയെന്നും പൊലീസിനെ സമീപിച്ച്‌ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഷെയ്ന്‍ പറഞ്ഞു. വെയില്‍ എന്ന ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂള് 20 ദിവസമാണ് നിശ്ചയിച്ചത്. ഇത് 16 ദിവസത്തില് പൂര്‍ത്തീകരിച്ച്‌ സന്തോഷത്തോടെയാണ് ആ സെറ്റില്‍ നിന്നും അടുത്ത പടമായ കുര്‍ബാനിയുടെ സെറ്റിലേക്ക് പോയത്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് മാങ്കുളത്താണ് നടക്കുന്നത്.

കൂടാതെ രണ്ട് ചിത്രങ്ങളിലുമായി മൂന്ന് ഗെറ്റപ്പിലാണ് ഞാന്‍ വരുന്നത്. വെയിലില്‍, മുന്നിലെ മുടി നീട്ടിയ ഒരു ഗെറ്റപ്പുണ്ട്. എന്നാല്‍ കുര്‍ബാനിയല്‍ മറ്റൊരു ഗെറ്റപ്പ് വേണ്ടതിനാല്‍ പിന്നിലെ മുടി അല്പ്പം മാറ്റി. ഇതില്‍ തെറ്റിദ്ധരിച്ച്‌ നിര്‍മ്മാതാവ് ജോബി, ഞാന്‍ വെയിലിന്റെ ഷൂട്ട് മുടക്കാനാണ് ഇത് ചെയ്തത് എന്ന് ആരോപിച്ച്‌ എനിക്കെതിരെ വധ ഭീഷണി മുഴക്കുകയായിരുന്നുവെന്ന് ഷെയ്ന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*