കാറിനുള്ളില്‍ അകപ്പെട്ട സഹോദരങ്ങളായ മൂന്ന് കുട്ടികള്‍ക്ക് ശ്വാസം കിട്ടാതെ ദാരുണാന്ത്യം

കാറിനുള്ളില്‍ അകപ്പെട്ട സഹോദരങ്ങളായ മൂന്ന് കുട്ടികള്‍ക്ക് ശ്വാസം കിട്ടാതെ ദാരുണാന്ത്യം

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കാറിനുള്ളില്‍ അകപ്പെട്ട സഹോദരങ്ങളായ മൂന്ന് കുട്ടികള്‍ ശ്വാസം കിട്ടാതെ മരിച്ചു. പൂനം (6), ബുള്‍ബുള്‍ (4), പ്രാടിക് (3) എന്നിവരാണ് മരിച്ചത്.

കുട്ടികള്‍ വീടിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറില്‍ കയറുകയും പിന്നീട് തുറക്കാന്‍ കഴിയാതെ വന്നതോടെയുമാണ് കുട്ടികള്‍ മരിച്ചെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വഴിയാത്രക്കാരനായ ഒരാള്‍ കാറിനുള്ളില്‍ ചലനമില്ലാതെ കിടക്കുന്ന കുട്ടികളെ കണ്ടെത്തുകയും കാറിന്റെ ചില്ലു പൊളിച്ച് മൂവരേയും പുറത്തെടുക്കുകയുമായിരുന്നു. എന്നാല്‍ അപ്പോഴേക്കും കുട്ടികള്‍ മരിച്ചു.

കുട്ടികള്‍ കാറിനുള്ളില്‍ അകപ്പെട്ട് മൂന്നു മണിക്കൂറിനു ശേഷമാണ് പുറത്തെടുത്തത്. ഇവരുടെ മൃതശരീരം ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. സംഭവത്തില്‍ ഇന്‍ഡോര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment