എറണാകുളത്ത് ഗുരുതര പരിക്കുകളോടെ മൂന്ന് വയസ്സുകാരന്‍ ആശുപത്രിയില്‍: കുട്ടി ക്രൂര പീഡനം നേരിട്ടു…!

എറണാകുളത്ത് ഗുരുതര പരിക്കുകളോടെ മൂന്ന് വയസ്സുകാരന്‍ ആശുപത്രിയില്‍: കുട്ടി ക്രൂര പീഡനം നേരിട്ടു…!

എറണാകുളത്ത് താമസിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശിയായ മൂന്ന് വയസുകാരനെ തലയ്ക്ക് പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിച്ചു. കുട്ടി ഐസിയുവിലാണ്.

ടെറസിന്റെ മുകളില്‍ നിന്നും വീണുപരിക്കേറ്റതാണ് എന്നാണ് കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞത്. ആലുവയിലെ രാജഗിരി ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും നിലവില്‍ വെന്റിലേറ്റര്‍ ഉപയോഗിച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം കുട്ടിക്ക് ക്രൂരമായി പീഡനമേല്‍ക്കേണ്ടി വന്നതായാണ് പരിശോധന ഫലങ്ങള്‍. കുഞ്ഞിന്റെ പൃഷ്ഠ ഭാഗത്ത് പൊള്ളലേറ്റ പാടുകളുണ്ട്. കാലുകളില്‍ മുറിവേറ്റ പാടുകളുമുണ്ടായിരുന്നു. ഇതോടെ ആശുപത്രി അധികൃതര്‍ പൊലീസിനേയും ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരേയും വിളിച്ചു വരുത്തി. കുട്ടിക്ക് അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply