ഒന്നര കിലോ കഞ്ചാവുമായി കൊച്ചിയില്‍ മൂന്നംഗ സംഘം പിടിയില്‍

ഒന്നര കിലോ കഞ്ചാവുമായി കൊച്ചിയില്‍ മൂന്നംഗ സംഘം പിടിയില്‍

കൊച്ചിയില്‍ ഒന്നര കിലോ കഞ്ചാവുമായി മൂന്നംഗ സംഘം പിടിയില്‍. സൗത്ത് പുതുവൈപ്പ് സ്വദേശികളായ രാഹുല്‍.ടി.എസ്, നഹാസ്, പി.എസ്, വിനീഷ് നായര്‍ എന്നിവരെ കൊച്ചി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്ത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

പിടിയിലായ മൂന്നംഗ സംഘം പുതുവൈപ്പിന്‍ പ്രിയദര്‍ശനി റോഡിലുള്ള വീട് കേന്ദ്രമാക്കി കഞ്ചാവ് വില്‍പന നടത്തി വരികയായിരുന്നു. ഓണക്കാലത്ത് വിറ്റഴിക്കാനായി പ്രതികള്‍ തമിഴ്നാട്ടില്‍ നിന്നും കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് എക്സൈസ് സംഘം റെയ്ഡ് നടത്തിയത്.

കഴിഞ്ഞ ദിവസങ്ങളില്‍ നഗരത്തിലെ പല ഭാഗങ്ങളിലായി ഇരുപത് കിലോ കഞ്ചാവ് വിറ്റഴിച്ചെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. ഇവര്‍ കഞ്ചാവ് കടത്താന്‍ ഉപയോഗിച്ചിരുന്ന വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.

ചോദ്യം ചെയ്യലിനു ശേഷം പ്രതികളെ ഞാറക്കല്‍ കോടതിയില്‍ ഹാജരാക്കി. ഇത്തരത്തില്‍ ഓണവിപണി ലക്ഷ്യമിട്ട് നിരവധി സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്സൈസ് പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment