പോലീസ് സുരക്ഷയിലും വധഭീഷണിയുണ്ടെന്ന് ബിന്ദു
പോലീസ് സുരക്ഷയിലും വധഭീഷണിയുണ്ടെന്ന് ബിന്ദു
പോലീസ് സുരക്ഷയിലും വധഭീഷണിയുണ്ടെന്ന് ബിന്ദു. ശബരിമല ദര്‍ശനം നടത്തി മൂന്നാഴ്ച പിന്നിട്ടിട്ടും ഭീഷണികളുടെ നടുവിലാണ് കോഴിക്കോട് സ്വദേശിനി ബിന്ദു.
തന്റെയും കനകദുര്‍ഗയുടെയും ഫോട്ടോ സമൂഹമാധ്യമങ്ങളിലുടെ പ്രചരിപ്പിച്ച് കൊല്ലണമെന്ന ആഹ്വാനമാണ് സംഘപരിവാര്‍ നടത്തുന്നതെന്നാണ് ബിന്ദു പറയുന്നത്.
ഷോര്‍ട്ട് സ്റ്റേ ഹോമില്‍ തടവിന് തുല്യമായ സ്ഥിതിയാണ് കനകദുര്‍ഗയുടേതെന്നും ബിന്ദു പറഞ്ഞു. ഭര്‍ത്താവും ബന്ധുക്കളും കൈയൊഴിഞ്ഞ കനകദുര്‍ഗക്ക് സ്റ്റേ ഹോമില്‍ നിന്ന് പുറത്തിറങ്ങാനൊ, സന്ദര്‍ശകരെ കാണാനൊ, ശരിക്കും ഫോണ്‍ ചെയ്യാനൊ പോലും കഴിയുന്നില്ലെന്നാണ് ബിന്ദു പറയുന്നത്.
സുപ്രീംകോടതിയുടെ നിര്‍ദ്ദേശ പ്രകാരം വനിത പോലീസടക്കം മൂന്ന് പോലീസുകാരാണ് ബിന്ദുവിന്റെ ഒപ്പം സംരക്ഷണത്തിനായുള്ളത്. ഇവര്‍ക്കെതിരെയുള്ള ആക്രമണസാധ്യത പോലീസും തള്ളിക്കളയുന്നില്ല. വീട്ടിലും, യാത്രകളിലും പൊലീസുകാര്‍ ബിന്ദുവിനൊപ്പമുണ്ട്
Leave a Reply
You must be logged in to post a comment.