Thrissur Collector Anupama Paliyekkara Toll Booth l വീണ്ടും കൈയ്യടി നേടി കളക്ടര്‍ അനുപമ; പാലിയേക്കര ടോള്‍ ബൂത്ത് നടത്തിപ്പുകാര്‍ക്കും പോലീസിനും ശാസന
വീണ്ടും കൈയ്യടി നേടി കളക്ടര്‍ അനുപമ; പാലിയേക്കര ടോള്‍ ബൂത്ത് നടത്തിപ്പുകാര്‍ക്കും പോലീസിനും ശാസന
തൃശ്ശുര്‍ ; ഇക്കഴിഞ്ഞ വ്യാഴ്ചയാണ് സംഭവം .തിരുവനന്തപുരത്ത് നിന്ന് കളക്ടര്‍മ്മാരുടെ യോഗം കഴിഞ്ഞ് കളക്ടര്‍ അനുപമ തൃശ്ശൂരിലേക്ക് മടങ്ങുകയായിരുന്നു. ഈ സമയത്ത് പാലിയക്കര ടോള്‍പ്ലാസയില്‍ നീണ്ട ക്യൂവും ഗതാഗതാകുരുക്കും കാണാനിടയായത്. ജില്ലാ കള്കടര്‍ അനുപമയുടെ വാഹനവും 20 മിനിറ്റോളം ഗതാഗതകുരുക്കില്‍ പെട്ടു.
നിരങ്ങി നീങ്ങി കാര്‍ ടോളിനരികെ എ്ത്തിയതോടെ കളക്ടര്‍ ടോള്‍ ജീവനക്കാരെ വിളിച്ചുവരുത്തി ശാസിച്ചു. വലിയ ഗതാഗത കുരുക്ക് ഉണ്ടായിട്ടും യാത്രക്കാരെ കാത്തു നിര്‍ത്തി വലയ്ക്കുന്നതിന്റെ കാരണം എന്താണെന്ന് കള്കടര്‍ ചോദിച്ചു. തുടര്‍ന്ന് ടോള്‍ പ്ലാസ തുറന്ന് കൊടുക്കാനും നിര്‍ദേശിച്ചു. പാതിരാത്രിയിലും അരമണിക്കൂര്‍ നേരം നിന്ന് മുഴുവന്‍ വാഹനങ്ങളും കടത്തി വിട്ടതിനു ശേഷമാണ് അനുപമ മടങ്ങിയത്.
Leave a Reply
You must be logged in to post a comment.