ഹണിട്രാപ്പ് സംഘത്തിൽ ദമ്പതികളും…കൂടുതൽ വിവരങ്ങൾ പുറത്ത്
ഹണിട്രാപ്പ് സംഘത്തിൽ ദമ്പതികളും…കൂടുതൽ വിവരങ്ങൾ പുറത്ത്
കൊടുങ്ങല്ലൂര്‍: ഹണി ട്രാപ്പുകേസിൽ കൂടുതൽ കണ്ണിയിൽ വെളിപ്പെടുന്നു.കണ്ണൂര്‍ സ്വദേശിയെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന ദമ്പതിമാർ അറസ്റ്റിൽ.കണ്ണൂർ സ്വദേശിയായ എൻജിനീയറിൽ നിന്നും മൂന്നുലക്ഷത്തോളം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചപരാതിയിലാണ് അറസ്റ്റ്.
കൊടുങ്ങല്ലൂർ സ്വദേശിനി നസീമയും ഭർത്താവ് അക്ബർ ഷായുമാണ് ഗൂഡല്ലൂരിൽ നിന്നും പിടിയിലായത്.തന്റെ സുഹൃത്തായ ഷെമീനയുടെ ഫോട്ടോ കാണിച്ചു പ്രേരിപ്പിച്ച് എഞ്ചിനീയറെ കൊടുങ്ങല്ലൂരിലെ ഫ്ളാറ്റിൽ എത്തിച്ച ശേഷം അക്ബറടങ്ങുന്ന ഒരുസംഘം സദാചാര പോലീസ് ചമഞ്ഞ് ഇവരെ വളഞ്ഞു.
തുടർന്ന് ആരെയും അറിയിക്കാതെ വിട്ടയക്കാമെന്നും പാരിതോഷികമായി മൂന്നു ലക്ഷം രൂപ നൽകാനും ആവശ്യപ്പെട്ടു.എന്നാൽ അവിടെനിന്നും രക്ഷപ്പെട്ട ശേഷം സംശയം തോന്നിയ യുവാവ് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.വാട്സ്ആപ് വഴിയായിരുന്നു നസീമ യുവാവിനെ പരിചയപെട്ടത്.
വാട്സ്ആപിൽ ഷെമീനയുടെ ചിത്രം കണ്ട് അന്വേഷിച്ച യുവാവിനോട് പതിനായിരം രൂപ നൽകിയാൽ പരിചയപ്പെടുത്താം എന്നു പറഞ്ഞാണ് ഫ്ളാറ്റിൽ എത്തിച്ചത്.എന്നാൽ ഇതാദ്യമായല്ല നസീമ ഷെമീനയെ ഉപയോഗിച്ച് പണം തട്ടുന്നത് എന്നാണ് പോലീസ് നൽകുന്ന വിവരം.
സംഭവ ദിവസം മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് ഷെമീന ഉൾപ്പെടെ എല്ലാവരും ചേർന്ന് യുവാവിനെ കുരുക്കിയത്. കൈയിലുള്ള പണം യുവാവ് ഇവർക്ക് നൽകുകയും ചെയ്തു.
എന്നാൽ സംഭവത്തിനു ശേഷം അക്രമി സംഘത്തിന്റെ കാറിൽ നസീമ കയറുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് യുവാവിന് സംശയം തോന്നിയത്. എന്നാൽ മുമ്പ് വിദേശത്ത് ജോലി ചെയ്യുകയായിരുന്ന നസീമ ഇതിനു മുമ്പും ഇത്തരം അനാശാസ്യ പ്രവർത്തനങ്ങൾക്കു പിടിയിലായിട്ടുണ്ട്.
Leave a Reply