പുള്ള് ഗിരി; ലുക്ക് വ്യതസ്തമാക്കാന്‍ രുദ്രാക്ഷ മാലയുമായി ജയസൂര്യ

ജയസൂര്യയുടെ തൃശൂര്‍ പൂരം റിലീസിനൊരുങ്ങുകയാണ്. ഡിസംബര്‍ 20ന് പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ട്രെയ്‌ലറും ഗാനങ്ങളും ശ്രദ്ധനേടിയിരുന്നു. ഇപ്പോള്‍ തരംഗമായിരിക്കുന്നത് തൃശ്ശൂര്‍ പൂരത്തിലെ രുദ്രാക്ഷമാലയാണ്.

പുള്ള് ഗിരി എന്ന ഗുണ്ടാത്തലവന്റെ വേഷത്തിലെത്തുന്ന ജയസൂര്യയുടെ മാല ഇതിനോടകം തന്നെ ശ്രദ്ധനേടി കഴിഞ്ഞു. വ്യത്യസ്തമായി രൂപകല്‍പ്പന ചെയ്ത മാല രുദ്രാക്ഷവും വെള്ളിയും ചേര്‍ത്താണ് നിര്‍മിച്ചിരിക്കുന്നത്. ശിവ ഡമരുവും തൃശ്ശൂലവുമാണ് മാലയുടെ ഹൈലറ്റ്. ജയസൂര്യയുടെ അടുത്ത സുഹൃത്തും ഡിസൈനറുമായ പ്രീതി പറക്കാട്ടാണ് മാല നിര്‍മിച്ചിരിക്കുന്നത്.

തൃശൂര്‍ പൂരത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളുടെ സ്വഭാവത്തിലാണ് സിനിമ ക്രമീകരിച്ചിരിക്കുന്നത്. പൂരത്തിന്റെ ചടങ്ങുകള്‍ പോലെ ഓരോ അധ്യായങ്ങളായാണ് ചിത്രം മുന്നോട്ടുപോകുക. ആമേന്‍ നായിക സ്വാതി റെഡ്ഡി ഈ ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്.

ജയസൂര്യയുടെ ഭാര്യ വേഷമാണ് സ്വാതിക്ക്. ഏറെ പ്രാധാന്യമുള്ള വേഷമാണിത്. സെന്തില്‍ കൃഷ്ണ രാജാമണിയാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. സാബുമോന്‍, വിജയ് ബാബു, ഗായത്രി അരുണ്‍, മല്ലിക സുകുമാരന്‍, ശ്രീജിത് രവി തുടങ്ങിയവരും തൃശൂര്‍ പൂരത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.
രതീഷ് വേഗയാണ് സംഗീതമൊരുക്കുന്നത്. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നതും രതീഷ് വേഗ തന്നെ. പ്രകാശ് വേലായുധന്‍ ഛായാഗ്രഹണവും ദീപു ജോസഫ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply