പൂരത്തിനൊരുങ്ങി തൃശ്ശൂർ; പൂരങ്ങളുടെ പൂരത്തിന് ഇനി ഏഴു നാള്‍

പൂരത്തിനൊരുങ്ങി തൃശ്ശൂർ; പൂരങ്ങളുടെ പൂരത്തിന് ഇനി ഏഴു നാള്‍

തൃശ്ശൂർ :പൂരങ്ങളുടെ പൂരത്തിന് ഇനി ഏഴു നാൾ. പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരത്തിന് ഇനി 7 നാൾ മാത്രം. അവസാന വട്ട ഒരിക്കങ്ങൾ അതിവേഗം പുരോഗമിക്കുകയാണ് പൂരനഗരിയിൽ. ആലവട്ടവും വെഞ്ചമരവും നെറ്റിപ്പട്ടവും എല്ലാം ഇത്തവണയും പൂര പ്രേമിക്കൾക്ക് കൗതുക കാഴ്ച്ചകൾ ഒരുക്കുമെന്ന് ഉറപ്പ്.

പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങളുടെ നേതൃത്വത്തിൽ അണിയറയിൽ ഇതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഇതിനിടെ വെടിക്കെട്ടിലും ആനയെഴുന്നള്ളിപ്പിലും നിലനിൽക്കുന്ന ആശങ്കകൾ പരിഹരിക്കാൻ പൂര പ്രേമികളും അധികൃതരും വലിയ ചർച്ചകളിലേക്കും നടപടികളിലേക്കും കടന്നിരിക്കുകയാണ്.

വെടിക്കെട്ടിലും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിലും നിലനിൽക്കുന്ന അനിശ്ചിതത്വം പൂര പ്രേമികളിൽ കുറച്ചധികം അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്. എന്നിരുന്നാലും നിയമ നടപടിക്ക് പുറകെ ഓടുകയാണ് ആന പ്രേമികളും മറ്റുള്ളവരും.

എന്തായാലും പ്രതിസന്ധികൾ തരണം ചെയ്യാൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് പൂരപ്രേമിക്കൾ. ഇത്തവണ പൂര വെടിക്കെ ട്ടിനു കൂടുതൽ ശക്തമായ സുരക്ഷാ സന്നാഹങ്ങൾ ഏർപ്പെടുത്തനാണ് തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply