കൊച്ചി വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങാനാവാതെ തൃപ്തി ദേശായി
കൊച്ചി വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങാനാവാതെ തൃപ്തി ദേശായി
കൊച്ചി: അയ്യപ്പ ഭക്തരെ വെല്ലുവിച്ചു മലച്ചവിട്ടന്‍ എത്തിയ തൃപ്തി ദേശായിയും സംഘവും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങാനാവാതെ കുടുങ്ങി കിടക്കുന്നു. പുലര്‍ച്ചെ നാലുമണിക്ക് എത്തിയ ഇവര്‍ പ്രതിഷേധം ഉണ്ടായതിനെതുടര്‍ന്ന് പുറത്തിറങ്ങാനോ പ്രാഥമിക കാര്യങ്ങള്‍ പോലും സാധിക്കാനാവാത്ത അവസ്ഥയിലാണ്.
വാഹനം നല്‍കാന്‍ പോലും ടാക്സി ഡ്രൈവര്‍മാര്‍ തയ്യാറാകുന്നില്ല. അതെസമയം പോലീസ് വാഹനത്തില്‍ കൊണ്ടുപോകാന്‍ തയ്യാറായാല്‍ ശക്തമായി തടയുമെന്നും അയ്യപ്പ ഭക്തര്‍ അറിയിച്ചു. വിമാനത്താവളത്തിന് മുന്നില്‍ ഭക്തരുടെ നാമജപ പ്രതിഷേധം ശക്തമാകുന്നു.
Leave a Reply
You must be logged in to post a comment.