Trupthi Desai l Nedumbassery l Sabarimala Updates l തൃപ്തിയായി… ശരണംവിളിക്ക് മുന്നില്‍ മുട്ടുമടക്കി ; തൃപ്തി ദേശായിയും സംഘവും മടങ്ങുന്നു

തൃപ്തിയായി… ശരണംവിളിക്ക് മുന്നില്‍ മുട്ടുമടക്കി ; തൃപ്തി ദേശായിയും സംഘവും മടങ്ങുന്നു

Trupthi Desai l Nedumbassery l Sabarimala Updates l
Pic ANI

കൊച്ചി: അയ്യപ്പ ഭക്തരെ വെല്ലുവിളിച്ച് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല ദര്‍ശനത്തിന് എത്തിയ തൃപ്തി ദേശായിയും സംഘവും മടങ്ങുന്നു. രാത്രി ഒന്‍പതരയോടെ ഇവര്‍ മടങ്ങി പോകും. ഇന്ന് പുലര്‍ച്ചെ നാല് മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ സംഘത്തിന് പന്ത്രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും പുറത്തിറങ്ങാനാവാത്ത സാഹചര്യത്തിലാണ് മടങ്ങാന്‍ തീരുമാനിച്ചത്.

പുലര്‍ച്ചെ ഇവര്‍ എത്തിയപ്പോള്‍ മുതല്‍ അയ്യപ്പ ഭക്തര്‍ പ്രതിഷേധം ആരംഭിച്ചിരുന്നു. മണിക്കൂറുകള്‍ കഴിയുന്തോറും പ്രതിഷേധം ശക്തമായി മാറുകയായിരുന്നു. എറണാകുളം ജില്ലയില്‍ നിന്നും സമീപ ജില്ലകളില്‍ നിന്നും നൂറുകണക്കിന് അയ്യപ്പ ഭക്തരാണ് പ്രതിഷേധത്തില്‍ അണിചേരാന്‍ നെടുമ്പാശ്ശേരിയിലേക്ക് എത്തിച്ചേര്‍ന്നത്.

സര്‍ക്കാര്‍ പ്രതിനിധികളും പോലീസും അനുനയവുമായി കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും തൃപ്തിയും സംഘവും അതൊന്നും അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. കനത്ത മഴയെ അവഗണിച്ചും തുടര്‍ന്ന പ്രതിഷേധത്തിന് മുന്നില്‍ ഒടുവില്‍ തൃപ്തിക്കും സംഘത്തിനും മുട്ടുമടക്കേണ്ടി വന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*