ടിക് ടോക് താരം പീഡന കേസില്‍ പിടിയില്‍




ടിക് ടോക് താരം പീഡന കേസില്‍ തൃശൂരില്‍ പിടിയില്‍

തൃശൂര്‍: പീഡന കേസില്‍ ടിക് ടോക് താരം പിടിയിലായി. പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിലാണ് താരം അറസ്റ്റിലായത്.

നിരവധി ആരാധകരുള്ള ടിക് ടോക് താരം വടക്കാഞ്ചേരി കുമ്പളങ്ങാട്ട് പള്ളിയത്ത് പറമ്പില്‍ വിഘ്‌നേഷ് കൃഷ്ണ എന്ന അമ്ബിളി (19) യാണ് അറസ്റ്റിലായത്.

അമ്പിളി എന്ന പേരിലുള്ള ടിക്ക് ടോക് അക്കൌണ്ടിലൂടെ പ്രശസ്ത നായിരുന്നു വിഘ്നേശ്. ടിക് ടോക് കണ്ട് ആരാധന മൂത്ത പെണ്‍ കുട്ടിയുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിചാണ് ഇയാള്‍ പെണ്‍കുട്ടിയു മായി ബന്ധം സ്ഥാപിച്ചത്.

നിരന്തരം ഫോണിലൂടെ ബന്ധപ്പെട്ട പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള പരാതി.

പരാതിയെ തുടര്‍ന്ന് തിരുവനന്തപുരം കൊല്ലം എന്നിവടങ്ങളില്‍ ഒളിവില്‍ പോയ വിഘ്നേശിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്തു നിന്നാണ് പോലീസ് പിടികൂടിയത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഇയാള്‍ ക്കെതിരെ പോക്സോ കേസും ചുമത്തിയിട്ടുണ്ട്. സമൂഹ മാധ്യമ ങ്ങളില്‍ ഏറെ വൈറലായിരുന്നു വിഘ്നേഷിന്‍റെ വീഡിയോകള്‍.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*