കേരള-കര്‍ണാടക അതിര്‍ത്തിയില്‍ കടുവയുടെ അക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു
കേരള-കര്‍ണാടക അതിര്‍ത്തിയില്‍ കടുവയുടെ അക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു
കേരള അതിര്‍ത്തിയില്‍ കടുവയുടെ അക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കേരള-കര്‍ണാടക അതിര്‍ത്തിയില്‍ ബാവലി മച്ചൂരില്‍ ആനമാളത്തിന് സമീപം നാഗര്‍ഹോള നാഷണല്‍ പാര്‍ക്കിന് സമീപത്തുവച്ചാണ് കാട്ടുനായ്ക്ക വിഭാഗത്തില്‍പെട്ട കുള്ളാന്‍ (38) കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വീട്ടിലേക്ക് നടന്ന് വരുമ്പോഴാണ് വന അതിര്‍ത്തിയില്‍വച്ച് കുളളാനു നേരെ കടുവയുടെ ആക്രമം ഉണ്ടായത്. നിലവിളികേട്ട് പ്രദേശവാസികള്‍ എത്തിയപ്പോഴേക്കും കുളളാനെയും കൊണ്ട് കടുവ വനത്തിനുള്ളിലേയ്ക്ക് കടന്നിരുന്നു.
പ്രദേശവാസികള്‍ വനപാലകരോടൊപ്പം പടക്കം പൊട്ടിച്ച് തിരച്ചില്‍ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്. 2 ദിവസം മുമ്പ് കടുവയുടെ ആക്രമണത്തില്‍ മറ്റൊരു യുവാവും ഇവിടെ കൊലപ്പെട്ടിരുന്നു.
രണ്ടാമത്തെയാളുടെ നേരെയുണ്ടായ ഈ ആക്രമണം കര്‍ണാടക വനംവകുപ്പ് കടുവയെ പിടികൂടുന്നതിനുള്ള ശ്രമം നടത്തിവരുന്നതിനിടയാണ്.
മൈസൂര്‍ ഡെപ്യൂട്ടി കമ്മിഷണര്‍ സ്ഥലത്തെത്താതെ കുള്ളാന്റെ മൃതദേഹം മാറ്റന്‍ അനുവദിക്കില്ലെന്നാണ് പ്രദേശവാസികളുടെ നിലപാട്. കര്‍ണാടക വനപാലകരും പൊലീസും ഇപ്പോള്‍ സ്ഥലത്തുണ്ട്.
വനത്തിനുള്ളിലും വന അതിര്‍ത്തിയിലുമായി ബാവലി, ആനമാളം, കടക്കത്ത, ബൈരകുപ്പ, മച്ചൂര്‍ എന്നിവിടങ്ങളിലായി നിരവധി കുടുംബങ്ങളാണ് കുടില്‍ കെട്ടിതാമസിക്കുന്നത്.
കടുവയെ പിടികൂടുന്നതിന് അടിയന്തര നടപടികള്‍ ആരംഭിച്ചതായി നാഗര്‍ഹോള ഡെപ്യൂട്ടി കമ്മിഷണര്‍ അറിയിച്ചു. അതിനായി വനത്തില്‍ പരിശോധന നടത്തുന്നതിന് കുങ്കിയാനയുള്‍പ്പെടെയുള്ള സംവിധാനങ്ങളും മെഡിക്കല്‍ ടീമും സ്ഥലത്ത് എത്തിയതായും, ജനങ്ങള്‍ സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
Leave a Reply
You must be logged in to post a comment.