അമരാവതിയില്‍ പുലിയിറങ്ങി

അമരാവതിയില്‍ പുലിയിറങ്ങി

കുമളിക്ക് സമീപം അമരാവതിയില്‍ പുലിയിറങ്ങി. നെല്ലിക്കുഴിയില്‍ ഷിബു ദേവസ്യയുടെ ആടിനെയാണ് പുലി പിടിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ആടിന്റെ കരച്ചില്‍ കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. പുറത്തെ ലൈറ്റിട്ട് ഇറങ്ങി നോക്കുമ്പോള്‍ കൂടിനുള്ളില്‍ ആട് ചത്തു കിടക്കുന്നതാണ് കണ്ടത്. കഴുത്തിലൂടെ രക്തം ഒഴുകുന്നുണ്ടായിരുന്നു.

തുടര്‍ന്ന് ആട്ടിന്‍ കൂടിന് സമീപത്തുള്ള കോഴിക്കുടിനുള്ളിലെ 3 കോഴികളുടെ കാലിലും മുറിവേറ്റതായി കണ്ടെത്തി. തറയില്‍ നിന്ന് ഉയര്‍ത്തി വച്ചിരുന്ന കോഴിക്കൂടിന്റെ കീഴില്‍ നിന്ന് ഇവയെ കടിച്ചെടുക്കാന്‍ ശ്രമിച്ചതാണ് കാലില്‍ മുറിവേല്‍ക്കാന്‍ കാരണമെന്നാണ് നിഗമനം. സംഭവത്തിനു ശേഷം നാട്ടുകാരാകെ ഭീതിയിലാണ്. എന്നാല്‍ ഭയപ്പെടാനില്ലെന്ന് വനംവകുപ്പ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*