മൂന്ന് ലക്ഷം വിലക്കുറവിൽ സ്വന്തമാക്കാം ടിഗ്വാൻ

കണക്കുകൂട്ടലുകൾ തെറ്റിയ വാഹനമാണ് ടിഗ്വാൻ. വലിയ പ്രതീക്ഷയോടെയാണ് ജര്‍മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്സ് വാഗണ്‍ തങ്ങളുടെ എസ് യു വിയായ ടിഗ്വാനെ ഇന്ത്യയിലെത്തിച്ചത് . എന്നാൽ ടിഗ്വോന്‍ വിപണിയില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കും എന്ന കമ്പനിയുടെ പ്രതീക്ഷ തെറ്റിയിരുന്നു.

ഇത്തവണ ജനുവരിയില്‍ മൂന്ന് ടിഗ്വാന്‍ യൂണിറ്റുകള്‍ മാത്രമാണ് ഫോക്സ് വാഗണ് ഇന്ത്യയിൽ വില്‍ക്കാനായത്.ഫെബ്രുവരില്‍ 63 യൂണിറ്റുകള്‍ വിറ്റു എങ്കിലും വാഹനത്തിന്റെ വില്‍പ്പനയില്‍ ഇത് ആശ്വാസകരമായ ഒരു മാറ്റമല്ല. ഇതോടെ ടിഗ്വാന് മൂന്ന് ലക്ഷം രൂപ വിലക്കുഴിവ് പ്രഖ്യാപിച്ചിരികുകയാണ് ഫോക്സ് വാഗണ്‍ കമ്പനി.

അതിനാൽ തന്നെ ഡല്‍ഹിയിലെ മിക്ക ഡീലര്‍ഷിപ്പുകളും വിലക്കുറവ് പ്രഖ്യാപിച്ച്‌ കഴിഞ്ഞു. ഓഫര്‍ പ്രകാരം ടിഗ്വാന്‍ കംഫോര്‍ട്ട്‌ലൈന്‍ മോഡലിന് 25.03 ലക്ഷം രൂപയായി വില കുറയും.നേരത്തെ 3 ലക്ഷം രൂപ വിലക്കിഴിവ് പ്രഖ്യാപിച്ചപ്പോള്‍ 800 യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ സാധിച്ചിരുന്നു എന്നതാണ് വിലക്കിഴിവ് പ്രഖ്യാപിക്കാന്‍ കമ്ബനിയെ പ്രേരിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment