ടിക് ടോക്കിന് ഇന്ത്യയില്‍ നിരോധനം; പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു

ടിക് ടോക്കിന് ഇന്ത്യയില്‍ നിരോധനം; പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു

ചൈനീസ് വീഡിയോ ആപ്പായ ടിക് ടോക്കിന് ഇന്ത്യയില്‍ വിലക്ക്. ടിക് ടോക്ക് നിരോധിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഗൂഗിള്‍ ഇന്ത്യന്‍ പ്ലേ സ്‌റ്റോറില്‍ ആപ് ബ്ലോക്ക് ചെയ്തിരിക്കുന്നത്.

ഏപ്രില്‍ മൂന്നിന് മദ്രാസ് ഹൈകോടതിയുടെ ഉത്തരവിനെതിരെ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയതോടെയാണ് ആപിന് വിലക്കേര്‍പ്പെടുത്തിയത്.

അശ്ലീല ദൃശ്യങ്ങള്‍ വ്യാപകമായി ആപ്പ് ഉപയോഗിക്കുന്ന കുട്ടികള്‍ ലൈംഗീക ചൂഷണത്തിനു ഇരയാകാന്‍ ഇടയാക്കുന്നു എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മദ്രാസ് ഹൈക്കോടതി ടിക് ടോക്ക് നിരോധിച്ചത്. നിരവധി അപകടങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും ആപ് കാരണമാകുന്നതായി പരാതി ഇണ്ടായിരുന്നു.

ഇത് സംബന്ധിച്ച് ചൊവ്വാഴ്ച കേന്ദ്രസര്‍ക്കാര്‍ ഗൂഗിളിനും ആപ്പിളിനും കത്തയച്ചിരുന്നു. അതോടെ ചൊവ്വാഴ്ച വൈകിട്ട് മുതല്‍ ഇന്ത്യയില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ടിക് ടോക്ക് ലഭ്യമല്ല. മറ്റൊരു കമ്പനിയുടെ ആപ്പിനെക്കുറിച്ച് അഭിപ്രായം പറയാനില്ലെന്നും പ്രാദേശിക നിയമങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ഗൂഗിള്‍ പ്രസ്താവനയില്‍ പറഞ്ഞു.

എന്നാല്‍ ആപ്പിള്‍ ഇത് വരെയും അവരുടെ ആപ്പ് സ്റ്റോറില്‍ നിന്നും ടിക് ടോക് പിന്‍വലിച്ചിട്ടില്ല. ചൈനയിലെ ബൈറ്റഡന്‍സ് ടെക്നോളജി കമ്പനിയുടെ വീഡിയോ ഷെയറിങ് ആപ് ആണ് ടിക് ടോക്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment