ടിക് ടോക് വീഡിയോ ചെയ്യാനായി കടലുണ്ടിപ്പുഴയില്‍ ചാടിയ വിദ്യാര്‍ത്ഥികളെ മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചു

ടിക് ടോക് വീഡിയോ ചെയ്യാനായി കടലുണ്ടിപ്പുഴയില്‍ ചാടിയ വിദ്യാര്‍ത്ഥികളെ മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചു

യുവാക്കള്‍ക്കിടയില്‍ ടിക് ടോക് ഷൂട്ടിങ് വലിയ ദുരന്തമായി മാറിക്കൊണ്ടിരിക്കുകയാണ്.കൂടുതല്‍ ലൈക്കുകളും വ്യൂസും കിട്ടാനായി ജീവനു ഭീഷനിയായ ദൗത്യങ്ങള്‍ ചെയ്യാന്‍ പോലും മിക്കവരും തയാറാകുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.

കഴിഞ്ഞ ദിവസം കോഴിക്കോട് പത്ത് വിദ്യാര്‍ഥികള്‍ ടിക് ടോക് വീഡിയോ ഷൂട്ട് ചെയ്യാനായി പാലത്തില്‍ നിന്നു ചാടി. ഇവര്‍ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടു മാത്രമാണ്.

കടലുണ്ടിപുഴ പാലത്തിന് മുകളില്‍ നിന്നാണ് പത്തോളം വിദ്യാര്‍ഥികള്‍ ആഴമുള്ള പുഴയിലേക്ക് എടുത്തു ചാടിയത്. ശക്തമായ അടിയൊഴുക്കുള്ള ഭാഗത്താണ് ഇവര്‍ ചാടിയത്. പുഴയിലേക്ക് ചാടിയ വിദ്യാര്‍ഥികള്‍ അപകടത്തില്‍പെട്ടതോടെയാണ് മത്സ്യത്തൊഴിലാളികള്‍ ബോട്ടുമായി രക്ഷിക്കാനിറങ്ങിയത്.

പുഴയിലേക്ക് ചാടുന്നതിന്റെയും മല്‍സ്യത്തൊഴിലാളികള്‍ രക്ഷിക്കുന്നതിന്റെയും വീഡിയോകള്‍ സോഷ്യല്‍മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. പാലത്തിന്റെ കൈവരികളില്‍ നിന്നാണ് ചാടിയത്.

നേരത്തെയും ഇവിടെ നിന്ന് ടിക് ടോക് വീഡിയോകള്‍ ഷൂട്ട് ചെയ്തിരുന്നു. ഈ വീഡിയോകള്‍ വന്‍ ഹിറ്റായതോടെയാണ് വീണ്ടും സാഹസിക ദൗത്യത്തിനായി പത്തോളം വിദ്യാര്‍ഥികള്‍ പാലത്തില്‍ നിന്നു ചാടിയത്.ടിക് ടോക് വീഡിയോ ഷൂട്ടിന്റെ പേരില്‍ ഓരോ ദിവസവും ദുരന്തങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply