ടിക് ടോക് താരമായ ജിംനേഷ്യം പരിശീലകനെ അജ്ഞാതര്‍ വെടിവച്ചു കൊന്നു

ടിക് ടോക് താരമായ ജിംനേഷ്യം പരിശീലകനെ അജ്ഞാതര്‍ വെടിവച്ചു കൊന്നു

ടിക് ടോകില്‍ താരമായ ജിംനേഷ്യം പരിശീലകനെ അജ്ഞാതര്‍ വെടിവച്ച് കൊലപ്പെടുത്തി. ഡല്‍ഹി ധര്‍മ്മപുര സ്വദേശിയായ മോഹിത് മോര്‍(27) ആണ് കൊല്ലപ്പെട്ടത്. സ്‌കൂട്ടിയിലെത്തിയ മൂന്നംഗസംഘം ധര്‍മ്മപുരയിലെ ഫോട്ടോസ്റ്റാറ്റ് കടയില്‍ സുഹൃത്തുമായി സംസാരിച്ച് നില്‍ക്കുകയായിരുന്ന മോഹിതിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

വെടിയേറ്റ് കടയിലെ സോഫയിലേക്ക് വീണ മോഹിതിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. 13 തവണയാണ് അക്രമികള്‍ വെടിയുതിര്‍ത്തതില്‍ ഏഴ് ബുള്ളറ്റുകളാണ് മോഹിതിന്റെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയത്.

ചൊവ്വാഴ്ച്ച വൈകുന്നേരം അഞ്ചേകാലോടെയാണ് സംഭവം. കറുത്ത മുഖംമൂടി ഉപയോഗിച്ച് മുഖം മറച്ചവരാണ് അക്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിനുശേഷം പ്രതികള്‍ സമീപത്തെ ഇടുങ്ങിയ വഴിയിലൂടെ രക്ഷപ്പെടുകയായിരുന്നു.

സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം.

മോഹിതിന് ടിക് ടോകില്‍ അഞ്ച് ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ 3000 ഫോളോവേഴ്‌സും ഉണ്ട്. ഫിറ്റ്‌നസ് വീഡിയോകളിലൂടെയാണ് മോഹിത് പ്രശസ്തനായത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment