ടിക് ടോക്ക് വീഡിയോ ചെയ്യുന്നത് ഭര്‍ത്താവ് വിലക്കിയതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

ടിക് ടോക്ക് വീഡിയോ ചെയ്യുന്നത് ഭര്‍ത്താവ് വിലക്കിയതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

ടിക് ടോക്കില്‍ വീഡിയോ ഇടുന്നത് ഭര്‍ത്താവ് വിലക്കിയതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. തമിഴ്‌നാട് സ്വദേശിയും രണ്ടു കുഞ്ഞുങ്ങളുടെ മാതാവുമായ അനിത(24) ആണ് വിഷം കഴിച്ചു മരിച്ചത്. വിഷം കഴിച്ച് ആത്മഹത്യ ചെയ്യുന്നതിന്റെ വീഡീയോ അനിത തന്നെ ടിക് ടോക്കില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

ടിക് ടോക്കിന് അടിമയായ അനിത മക്കളെ ശ്രദ്ധിക്കാത്ത വിവരം ബന്ധുക്കള്‍ സിംഗപ്പൂരില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് പഴനിവേലിനെ അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് പഴനിവേല്‍ അനിതയോട് ടിക് ടോക്ക് ഉപയോഗം നിര്‍ത്താന്‍ ആവശ്യപ്പെട്ടത്.

കഴിഞ്ഞ ദിവസവും ഇതേ ചൊല്ലി ഇരുവരും വഴക്കുണ്ടായി. തുടര്‍ന്നു അനിത വിഷം കഴിക്കുകയും വീഡിയോ പകര്‍ത്തി പഴനിവേലുവിനു അയച്ചു കൊടുക്കുകയുമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment