തിരിച്ചടി കിട്ടി ടിക് ടോക്; ഡിലീറ്റ് ചെയ്തത് ലക്ഷക്കണക്കിന് വീഡിയോകൾ
പ്രായഭേദമന്യെ എല്ലാവരും ഒരുപോലെ വൻവരവേൽപ്പ് നൽകിയ ആപ്പാണ് ടിക് ടോക്. കൗമാരക്കാരുടെയും ചെറുപ്പക്കാരുടെയും ഇടയിൽ വൻ സ്വാധീനമുറപ്പിച്ച ടിക് ടോകിനേറ്റ തിരിച്ചടിയാണ് ഇപ്പോൾ ചർച്ചാ വിഷയം.
അമേരിക്കയിൽ ഏകദേശം 39.09 കോടി രൂപ പിഴ നൽകണമെന്നാണ് വിധി വന്നിരിയ്ക്കുന്നത്. ജനപ്രിയ ആപ്പിനേറ്റ കനത്ത പ്രഹരമായി ആളുകൾ ഇതിനെ വിലയിരുത്തുന്നു.
കുട്ടികളുടെ വ്യക്തി വിവരങ്ങൾ പരസ്യപ്പെടുത്തിയതിനാണ് ഈ പിഴ ചുമത്തിയിരിയ്ക്കുന്നത്. ഫെഡറൽ ട്രേഡ് കമ്മീഷനുമായി ഉണ്ടാക്കിയ ധാരണാപ്രകാരം 13 വയസിൽ താഴെയുള്ള കുട്ടികളുടെ എല്ലാ പ്രൊഫൈലും നീക്കം ചെയ്യപ്പെടും, കൂടാതെ പുതിയ അക്കൗണ്ട് തുറക്കാനും അനുവദിക്കില്ല.
Leave a Reply