ഇന്ത്യയില്‍ ഇനി പബ്ജി കളിക്കുന്നതിന് സമയനിയന്ത്രണം

ഇന്ത്യയില്‍ ഇനി പബ്ജി കളിക്കുന്നതിന് സമയനിയന്ത്രണം

പബ്ജി കളിക്കുന്നതിന് ഇന്ത്യയില്‍ സമയനിയന്ത്രണം. ഇനി മുതല്‍ ആറു മണിക്കൂറില്‍ കൂടുതല്‍ പബ്ജി കളിക്കാന്‍ സാധിക്കില്ല.

പബ്ജി കളിക്കുന്നവര്‍ക്ക് ആദ്യ രണ്ട് മണിക്കൂര്‍ കഴിയുമ്പോള്‍ ഒരു മുന്നറിയിപ്പ് ലഭിക്കും. നാല് മണിക്കൂറ് കഴിയുമ്പോള്‍ പരമാവധി സമയം കഴിഞ്ഞു എന്ന സന്ദേശവും ലഭിക്കും. സന്ദേശം ലഭിച്ചതിനു ശേഷം തുടര്‍ന്ന് കളിക്കാന്‍ സാധിക്കുന്നതല്ല.

ആറ് മണിക്കൂര്‍ നേരം കളിച്ചു കഴിയുന്നവര്‍ക്ക് 24 മണിക്കൂര്‍ നേരത്തേക്കാണ് നിയന്ത്രണം നല്‍കുന്നത്. ഇതിനുശേഷം വീണ്ടും കളിക്കാന്‍ സാധിക്കുന്നതാണ്.

കുട്ടികളുടെ പഠനത്തെ പബ്ജി കളി മോശമായി ബാധിക്കുന്നു എന്നതരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*