കാലടിയില്‍ 6000 പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങളുമായി രണ്ട് പേര്‍ പിടിയില്‍
കാലടിയില്‍ 6000 പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങളുമായി രണ്ട് പേര്‍ പിടിയില്‍
6000 പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങളുമായി രണ്ട് പേര്‍ പിടിയില്‍. എറണാകുളം കാലടി സംസ്‌കൃത സര്‍വകലാശാലക്ക് സമീപത്തുനിന്നുമാണ് ഇവര്‍ പിടിയിലായത്.
അസം സ്വദേശികളായ ഇസ്റാഫിന്‍ അലി, ജുല്‍ഫുക്കര്‍ അലി എന്നിവരെയാണ് കാലടി പൊലീസ് പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
പുകയില ഉല്‍പ്പന്നങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വില്‍ക്കാനായി എത്തിച്ചതാണെന്ന് പൊലീസ് അറിയിച്ചു. വൈകാതെ ഇവരെ കോടതിയില്‍ ഹാജരാക്കും.
Also Read >> ബജറ്റില്‍ അവഗണന: ഇടുക്കി ജില്ലയില്‍ നാളെ കോണ്‍ഗ്രസ് കരിദിനം ആചരിക്കും
സംസ്ഥാന ബജറ്റില്‍ ഇടുക്കി ജില്ലയോട് അവഗണ കാട്ടി എന്ന ആരോപണവുമായി കോണ്‍ഗ്രസ്. ഇതില്‍ പ്രതിഷേധിച്ച് നാളെ ജില്ലയില്‍ കോണ്‍ഗ്രസ് കരിദിനം ആചരിക്കും.
നാളെ ഇടുക്കി ജില്ലയിലെ നിയോജക മണ്ഡലങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും നടത്തുമെന്ന് ഇടുക്കി ഡി സി സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ അറിയിച്ചു.
Leave a Reply
You must be logged in to post a comment.