Today News Malayalam l Latest Kerala News l Breaking News l കെ കൃഷ്ണന്‍കുട്ടി പുതിയ മന്ത്രി; പിണറായി മന്ത്രിസഭയില്‍ നിന്നും മാത്യു ടി തോമസ്‌ പുറത്തേക്കു

കെ കൃഷ്ണന്‍കുട്ടി പുതിയ മന്ത്രി; പിണറായി മന്ത്രിസഭയില്‍ നിന്നും മാത്യു ടി തോമസ്‌ പുറത്തേക്കു

Mathew T Thomas l K Krishnan Kutty l Kerala New Ministerബംഗളുരു: പിണറായി മന്ത്രിസഭയില്‍ നിന്നും മറ്റൊരു മന്ത്രി കൂടി പുറത്തേക്ക്. ചിറ്റൂര്‍ എം എല്‍ എ കെ കൃഷ്ണന്‍കുട്ടി മന്ത്രിയാകും. ഇടതുപക്ഷത്തെ ഘടകകക്ഷിയായ ജനതാദളിന്റെ മന്ത്രി മാത്യു ടി തോമസിനെ മാറ്റണമെന്ന ആവശ്യം കേന്ദ്ര നേതൃത്വം അംഗീകരിച്ചു. ഇക്കാര്യം മാത്യു ടി തോമസിനെയും എല്‍ ഡി എഫിനെ അറിയിക്കും. ചിറ്റൂര്‍ എം എല്‍ എ കെ കൃഷ്ണന്‍കുട്ടി പകരം മന്ത്രിയാകും.

Also Read >> കാമുകനെ കൊന്ന് ബിരിയാണിയാക്കി കഴിച്ച് യുവതിയുടെ പ്രതികാരം

പിണറായി മന്ത്രിസഭയില്‍ ജല വിഭവ വകുപ്പ് മന്ത്രിയാണ് ഇപ്പോള്‍ മാത്യു ടി തോമസ്‌.ഉള്‍പ്പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ രൂകഷമായതോടെ ജനതാദള്‍ ദേശീയ നേതൃത്വം ദേവഗൌഡ ഇടപെടുകയായിരുന്നു. കേരള നേതാക്കളെ ബംഗാളുരുവിലേക്ക് വിളിപ്പിച്ചിരുന്നു. ഈ ചര്‍ച്ചയിലാണ് തീരുമാനമായത്.

Also Read >>പീഡനക്കേസിലെ പ്രതി ജയിലില്‍ സ്വന്തം ജനനേന്ദ്രിയം മുറിച്ചുമാറ്റി; സംഭവം ഇടുക്കിയില്‍

മാത്യു ടി തോമസിന്‍റെ എതിര്‍പക്ഷ നേതാവും ചിറ്റൂര്‍ എം എല്‍ എ കെ കൃഷ്ണന്‍കുട്ടി പകരം മന്ത്രിയാകും. മന്ത്രിയുടെ ഭാര്യക്കെതിരെ മുന്‍ പേര്‍സണല്‍ അംഗം നല്‍കിയ പരാതിയും മാത്യു ടി തോമസിന് തിരിച്ചടിയായി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related posts

Leave a Comment