Today News l Latest Kerala News l Breaking News
മാത്യു ടി തോമസ് പുറത്തേക്ക്… കൃഷ്ണന്‍കുട്ടി മന്ത്രിയാവും ?
ബംഗളുരു: പിണറായി മന്ത്രിസഭയില്‍ നിന്നും മറ്റൊരു മന്ത്രി കൂടി രാജിവെക്കാനുള്ള സാധ്യതയേറുന്നു. ഇടതുപക്ഷത്തെ ഘടകകക്ഷിയായ ജനതാദളിന്റെ മന്ത്രി മാത്യു ടി തോമസിനെ മാറ്റണമെന്ന ആവശ്യം കുറച്ചു നാളായി പാര്‍ട്ടിയില്‍ സജീവമാണ്.
Also Read >> കാമുകനെ കൊന്ന് ബിരിയാണിയാക്കി കഴിച്ച് യുവതിയുടെ പ്രതികാരം
പിണറായി മന്ത്രിസഭയില്‍ ജല വിഭവ വകുപ്പ് മന്ത്രിയാണ് ഇപ്പോള്‍ മാത്യു ടി തോമസ്.ഉള്‍പ്പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ രൂകഷമായതോടെ ജനതാദള്‍ ദേശീയ അദ്ധ്യക്ഷന്‍ ദേവഗൌഡ കേരള നേതാക്കളെ ബംഗാളുരുവിലേക്ക് വിളിപ്പിച്ചു.
Also Read >>പീഡനക്കേസിലെ പ്രതി ജയിലില്‍ സ്വന്തം ജനനേന്ദ്രിയം മുറിച്ചുമാറ്റി; സംഭവം ഇടുക്കിയില്‍
മന്ത്രി മാത്യു ടി തോമസിനെ പിന്‍വലിക്കാന്‍ ദേശീയ നേതൃത്വം തീരുമാനമെടുത്തുവെന്നാണ് സൂചന. കെ കൃഷ്ണന്‍കുട്ടി പക്ഷം ശക്തമായ നിലപാടെടുത്തതോടെയാണ് മാത്യു ടി തോമസിന് പുറത്തേക്കുള്ള വഴിയൊരുക്കിയത്. മന്ത്രിയുടെ ഭാര്യക്കെതിരെ മുന്‍ പേര്‍സണല്‍ അംഗം നല്‍കിയ പരാതിയും മാത്യു ടി തോമസിന് തിരിച്ചടിയായി.
കൃഷ്ണന്കുട്ടിയെയും സി കെ നാണുവിനെയുമാണ് ദേവഗൌഡ ചര്‍ച്ചകള്‍ക്കായി ക്ഷണിച്ചിരിക്കുന്നത്.ചിറ്റൂര്‍ എം എല്‍ എ കെ കൃഷ്ണന്‍കുട്ടിക്കാണ് അടുത്ത മന്ത്രിയാവാന്‍ നറുക്കുവീണിക്കുന്നത്.അതേസമയം ചര്‍ച്ചക്കായി എത്തണമെന്ന് അറിയിച്ചിരുന്നെങ്കിലും മാത്യു ടി തോമസ് പങ്കെടുക്കാന്‍ സാധ്യതയില്ല.
Leave a Reply