Today News l Latest News Kerala l Breaking News l Malayalam News Updates
കാര്‍ഷിക എഞ്ചിനീയറിങ് ബിരുദധാരിയെ ആവശ്യമുണ്ട്
കാക്കനാട്: ജില്ലയില്‍ കേന്ദ്രാവിഷ്‌കൃതപദ്ധതിയായ സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചര്‍ മെക്കനൈസേഷന്‍ (SMAM) പദ്ധതി നടത്തിപ്പിന് 2019 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് കാര്‍ഷിക എഞ്ചിനീയറിങ് ബിരുദധാരിയെ ആവശ്യമുണ്ടെന്ന് കൃഷി അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
നിയമനത്തിന് ഡിസംബര്‍ അഞ്ചിന് രാവിലെ 10ന് കാക്കനാട് കൃഷി അസി.എഞ്ചിനീയറുടെ കാര്യാലയത്തില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും.അംഗീകൃത സര്‍വ്വകലാശാലയില്‍നിന്നും ബി- ടെക് എഞ്ചിനീയറിങ് ബിരുദം നേടിയവര്‍ക്ക് പങ്കെടുക്കാം.
Also Read >> പ്രണയത്തെ എതിര്‍ത്തു: വീടുവിട്ടിറങ്ങിയ ജാക്കിച്ചാന്‍റെ മകള്‍ കൂട്ടുകാരിയെ വിവാഹംകഴിച്ചു
കര്‍ഷകര്‍ക്ക് സാങ്കേതിക ഉപദേശം നല്‍കുക, കാര്‍ഷികയന്ത്രങ്ങളുടെ പരിശോധന, ഡോക്കുമെന്റേഷന്‍,കാര്‍ഷിക എഞ്ചിനീയറിങ്ങുമായി ബന്ധപ്പെട്ട മറ്റു പ്രവൃത്തികള്‍ തുടങ്ങിയവയാണ് ചുമതലകള്‍.പ്രതിമാസ വേതനം 39500 രൂപ.ഫോണ്‍:04842422974, 9446740469.
Also Read >>ദിലീപ് ഇന്റര്‍പോള്‍ നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്
Leave a Reply