Today News l Latest News Kerala l Breaking News l Malayalam News Updates
പ്രണയത്തെ എതിര്‍ത്തു: വീടുവിട്ടിറങ്ങിയ ജാക്കിച്ചാന്‍റെ മകള്‍ കൂട്ടുകാരിയെ വിവാഹംകഴിച്ചു
ജാക്കിച്ചാന്‍ മകള്‍ എറ്റ വീണ്ടും വാര്‍ത്തകളില്‍ ഇടപിടിക്കുന്നു. സ്വവര്‍ഗാനുരാഗിയായ എറ്റ തന്‍റെ പങ്കാളിയായ കനേഡിയന്‍ യുവതിയുമായി തെരുവില്‍ അന്തിയുറങ്ങിയത് നേരത്തെ ഏറെ കോളിളക്കം സൃഷ്ട്ടിക്കുകയും വിവാദമാവുകയും ചെയ്തിരുന്നു.
ഈ സംഭവത്തിന് ശേഷം എറ്റയ്ക്ക് വീട് ഉപേക്ഷിക്കേണ്ടിവന്നിരുന്നു.സ്വവര്‍ഗ്ഗാനുരാഗികളായ എറ്റയും കനേഡിയന്‍ പങ്കാളിയുമായ ആന്‍ഡിയും തമ്മിലുള്ള വിവാഹമാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്.
Also Read >>മാതാവ് ടി വിയുടെ റിമോട്ട് വാങ്ങിവെച്ച ദേഷ്യത്തില്‍ എട്ടാംക്ലാസ്സുകാരി തൂങ്ങിമരിച്ചു
ജാക്കീചാന്റെ മകള്‍ എറ്റ തന്നെയാണ് ഈ വിവരം ഇന്സ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടത്. കാനഡയിലാണ് വിവാഹം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ഏറെ വേദനയുണ്ടാക്കും എന്നാലും സ്നേഹത്തിനെക്കുറിച്ചു സ്വപ്നം കണ്ടാല്‍ അത് സാക്ഷാത്ക്കരിക്കും.
വിവാഹ ചിത്രത്തോടൊപ്പം എറ്റ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.ജാക്കീചാന് മോഡലും സൗന്ദര്യറാണിയുമായ എലെയിനിലുണ്ടായ മകളാണ് എറ്റ.മകളുടെ സ്വവര്‍ഗ്ഗനുരാഗത്തില്‍ അമ്മയ്ക്കാരുന്നു ഏറ്റവും എതിര്‍പ്പ്.അതേസമയം മകളുടെ വിവാഹത്തെക്കുറിച്ച് ജാക്കിച്ചാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Leave a Reply