Today News l Latest News Kerala l Breaking News l പന്തളം കൊട്ടാരത്തിനെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതം; പ്രചരിക്കുന്നത് വ്യാജ സന്ദേശം
പന്തളം കൊട്ടാരത്തിനെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതം; പ്രചരിക്കുന്നത് വ്യാജ സന്ദേശം…നിയമനടപടി സ്വീകരിക്കും
പന്തളം: ശബരിമല പ്രതിഷേധങ്ങളുടെ ഭാഗമായി ശബരിമലയിലെ ദേവസ്വംബോര്‍ഡിന്റെ അപ്പവും അരവണയും വാങ്ങരുതെന്നും പന്തളം കൊട്ടാരം നല്‍കുന്ന അപ്പവും അരവണയും വാങ്ങണമെന്നുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കൊട്ടാരം പ്രതിനിധികള്‍ അറിയിച്ചു.
ഇപ്പോള്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശമാണ്.ശബരിമലയില്‍ കാണിക്ക വരവും അപ്പം അരവണ വില്‍പ്പനയിലും ഗണ്യമായ കുറവാണ് ഈ വര്‍ഷത്തെ കണക്ക് സൂചിപ്പിക്കുന്നത്. ഭക്തരുടെ പ്രതിഷേധമാണ് നടവരവ് കുറയാന്‍ കാരണമായതെന്ന് ദേവസ്വംബോര്‍ഡ് വിലയിരുത്തുന്നു.
Also Read >> പ്രണയത്തെ എതിര്‍ത്തു: വീടുവിട്ടിറങ്ങിയ ജാക്കിച്ചാന്‍റെ മകള്‍ കൂട്ടുകാരിയെ വിവാഹംകഴിച്ചു
ഇതിനിടയിലാണ് ശബരിമലയില്‍ നിന്നും ദേവസ്വംബോര്‍ഡിന്റെ അപ്പവും അരവണയും വാങ്ങരുതെന്നും പന്തളം കൊട്ടാരം നല്‍കുന്ന അപ്പവും അരവണയും വാങ്ങണമെന്നും ഈ തുക സ്ത്രീ പ്രവേശന കേസ് നടത്തിപ്പിനായി ഉപയോഗിക്കുമെന്ന പ്രചാരണം വ്യാപകമായത്.
Also Read >>ദിലീപ് ഇന്റര്‍പോള്‍ നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്
അതേസമയം പന്തളം കൊട്ടാരമോ നിര്‍വ്വാഹക സമിതിയോ അരവണയോ,അപ്പമോ നിര്‍മ്മിക്കുകയോ വില്‍പ്പന നടത്തുകയോ ചെയ്യുന്നില്ലെന്ന് പ്രസ്താവനയിലൂടെ അറിയിച്ചു. തങ്ങള്‍ക്കെതിരെയുള്ള ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
Leave a Reply