Today News l Latest Kerala News l Breaking News l PTA Rahim MLA’s son Arrested
പി ടി എ റഹീമിന്റെ മകനും മരുമകനും സൗദിയില്‍ അറസ്റ്റില്‍
കോഴികോട്: കുന്ദമംഗലം പി ടി എ റഹീം എംഎല്‍എയുടെ മകനും മരുമകനും സൗദിയില്‍ അറസ്റ്റില്‍. പി ടി എ റഹീമിന്റെ മകന്‍ പി ടി ബഷീറും, മകളുടെ ഭര്‍ത്താവ് ഷബീര്‍ വായൊളിയുമാണ് ഹവാല, സ്വര്‍ണ ഇടപാട് കേസില്‍ അറസ്റ്റിലായിരിക്കുന്നത്.
അറസ്റ്റിലായ ഷബീര്‍ വയോളിയുടെ പിതാവ് കൊടുവള്ളി നഗരസഭയിലെ ഇടത്പക്ഷ കൗണ്‍സിലറാണ്.അറസ്റ്റ് നേരത്തെ നടന്നതാണെങ്കിലും വിവരം പുറത്തു വരുന്നത് ഇപ്പോഴാണ്. കുഴല്‍പണ ഇടപാട് നടത്തുന്നവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ഹവാല ഇടപാടുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരെ കൊടുവള്ളി പോലീസിന് നേരത്തെ പരാതി ലഭിച്ചിരുന്നു. കേസില്‍ ഇതുവരെ 19 പേര്‍ സൗദിയില്‍ അറസ്റ്റിലായിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു എംഎല്‍എ പി ടി എ റഹീമിന്‍റെ പ്രതികരണം.
Leave a Reply