Today News l Latest Kerala News l Breaking News l PTA Rahim MLA’s son Arrested

ഫേസ്ബുക്ക് വഴി ശ്രീലങ്കക്കാരിയുമായി പ്രണയം ; ഒടുവില്‍ വേർപിരിയാൻ കഴിയാതെ ആത്മഹത്യ ചെയ്തു

മറയൂർ: ഫേസ്ബുക്ക് വഴി പ്രണയത്തിലായ ശ്രീലങ്കൻ വനിതയെ വേർപിരിയാൻ കഴിയാത്ത വിഷമത്തിൽ തമിഴ്നാട് പൊള്ളാച്ചി സ്വദേശി ധർമ്മലിംഗം(55) തീവണ്ടിക്ക് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു.കാമുകി പരിക്കുകളോടെ രക്ഷപ്പെട്ടു. യുവതിയുടെ വിസ കാലാവധി തീരുന്നതിന് മുൻപത്തെ ദിവസം ചൊവ്വാഴ്ച പുലർച്ചെ 4.30 ന് പൊള്ളാച്ചിയിൽ നിന്നും ചെന്നൈയിലേക്കുള്ള ട്രെയിനിന് മുന്നിലേക്കാണ് ചാടുകയായിരുന്നു.

Also Read >> ‘നിങ്ങൾ കൊന്നതാണ്. കൊലപാതകി എന്ന് വിളിച്ച്’ ഡിവൈഎസ്പി ഹരികുമാറിന്റെ ജ്യേഷ്ട്ടന്‍റെ മകളുടെ കുറിപ്പ്

ശ്രീലങ്ക ഖണ്ഡി സ്വദേശിനിയും ഭർത്തൃമതിയുമായ 41 കാരിയുമായി ഒരു വർഷം മുമ്പാണ് ധർമ്മലിംഗം ഫേസ്ബുക്കിലൂടെ പരിചയത്തിലാവുന്നത്. മൂന്ന് മക്കളുടെ അച്ഛനാണ് ഇയാൾ.ഇരുവരും ഫെയ്സ്ബുക്കിലൂടെ പ്രണയത്തിലായ ശേഷം കഴിഞ്ഞ സെപ്റ്റംബറിൽ യുവതി ഇന്ത്യയിലെത്തി. പരസ്പരം കാണുകയും പല സ്ഥലങ്ങളിലും ഒരുമിച്ചു സന്ദർശിക്കുകയും ചെയ്തു.

Also Read >>മകളുടെ പ്രണയം എതിര്‍ത്ത വീട്ടമ്മ കാമുകന്‍റെ കുത്തേറ്റു മരിച്ചു

വിസ കാലാവധി പൂർത്തിയായ നവംബർ 15 നു തലേന്ന് ഒരുമിച്ച് മരിക്കാൻ തീരുമാനിക്കുകയായിരുന്നു.പൊള്ളാച്ചി ഭദ്രകാളിയമ്മൻ ക്ഷേത്രത്തിനു സമീപമുള്ള റെയിൽവേ പാളത്തിൽ നാട്ടുകാരാണ് ഇരുവരെയും കണ്ടെത്തിയതും പോലീസിനെ അറിയിച്ചതും.പോലീസ് പരിശോധനയിൽ ധർമ്മലിംഗം മരിച്ചതായി കണ്ടെത്തി. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കാര്യങ്ങൾ വ്യക്തമായത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*