രാജ്യത്തിനു നല്കാൻ ഈ അമ്മയുടെ കൈയിൽ ഇനി ഒന്നുമില്ല
രാജ്യത്തിനു നല്കാൻ ഈ അമ്മയുടെ കൈയിൽ ഇനി ഒന്നുമില്ല
രാജ്യത്തിന് വേണ്ടി ഹേമ അസീസ് എന്ന അമ്മയുടെ ഭർത്താവും മകനും ജീവൻ നൽകി. എന്നിട്ടും വിധി അതിന്റെ ക്രൂരത നിർത്തിയില്ല. മരിച്ച മകന്റെ മൃതദേഹം ഇതുവരെ ഈ അമ്മയ്ക്ക് കിട്ടിയില്ല.
മകൻ ഹനീഫുദ്ദീന് എട്ടുവയസുള്ളപ്പോഴാണ് ഹേമയുടെ ഭർത്താവ് മരിക്കുന്നത്. സർക്കാർ നൽകിയ സഹായം സ്വീകരിക്കാതെ കുട്ടികളെ ശാസ്ത്രീയ സംഗീതം പഠിപ്പിച്ച് അമ്മ മകനെ വളർത്തി. അഭിമാനത്തോടെ ജീവിക്കാൻ മകനെ ഉപദേശിച്ചു.
മകൻ വലുതായപ്പോൾ അച്ഛന്റെ മാർഗം തന്നെ തെരഞ്ഞെടുത്തു. അമ്മ മകനെ തടഞ്ഞില്ല.പകരം ഒരു ഉപദേശം കൊടുത്തു ‘നിന്റെ ജീവനുവേണ്ടി മറ്റുള്ളവരുടെ ജീവൻ ബലിനൽകരുത്.’ എന്നാൽ വിധി അവിടെ വില്ലനായെത്തി കാർഗിലിൽ നടന്ന വെടിവയ്പ്പിൽ ഹനീഫുദ്ദീന് ജീവൻ നഷ്ടമായി.
എന്നാൽ മൃതദേഹം കണ്ടെത്തുക പ്രയാസമായിരുന്നു. എന്നാലും കണ്ടെത്താമെന്ന ഉദ്യോഗസ്ഥർ പറഞ്ഞെങ്കിലും ആ അമ്മ സമ്മതിച്ചില്ല “എന്റെ മകന് വേണ്ടി മറ്റൊരു മകന്റെ ജീവൻ പണയം വയ്‌ക്കേണ്ട” ആ അമ്മയുടെ മുന്നിൽ രാജ്യം നമിച്ചു.
Leave a Reply