ഉപയോഗിച്ച് വലിച്ചെറിഞ്ഞു; കോണ്‍ഗ്രസ്‌ ദേശീയ വക്താവ് ടോം വടക്കന്‍ ബി ജെ പിയില്‍

ഉപയോഗിച്ച് വലിച്ചെറിഞ്ഞു; കോണ്‍ഗ്രസ്‌ ദേശീയ വക്താവ് ടോം വടക്കന്‍ ബി ജെ പിയില്‍

ദില്ലി: കോണ്‍ഗ്രസ്‌ മുതിര്‍ന്ന ദേശീയ നേതാവ് ടോം വടക്കന്‍ കോണ്‍ഗ്രസ്‌ വിട്ട് ബി ജെ പിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ്‌ ദേശീയ വക്താവും എ ഐ സി സി ജനറല്‍സെക്രട്ടറിയുമായിരുന്നു.

കോണ്‍ഗ്രസിന്‌ ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന രീതിയാണ്. ഇന്ത്യക്ക് ശോഭനമായ ഭാവി നല്‍കാന്‍ നരേന്ദ്ര മോദിക്കാകും. കോണ്‍ഗ്രെസില്‍ നേതാവ് ആരാണെന്നുള്ള അവസ്ഥയാണെന്നും തപം വടക്കന്‍ പറഞ്ഞു.

ബി ജെ പിയില്‍ ചേരാന്‍ ആഗ്രഹിച്ച തന്നെ വിശ്വാസത്തിലെടുത്ത ബി ജെ പി അധ്യക്ഷന്‍ അമിത് ഷായോടു നന്ദിയുണ്ട്. കോണ്‍ഗ്രെസിനുള്ള മരിപടി രാജ്യം മുഴുവന്‍ നല്‍കികൊണ്ടിരിക്കുകയാനെന്നും ബി ജെ പിയില്‍ ചേര്‍ന്ന ശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

സോണിയ ഗാന്ധിയുടെ അടുത്ത അനുയായി എന്നറിയപ്പെട്ടിരുന്ന ടോം വടക്കനെ തങ്ങളുടെ പാളയത്തില്‍ എത്തിക്കാന്‍ സാധിച്ചതില്‍ ബി ജെ പി ഈ തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമായ നീക്കമാണ് നടത്തിയിരിക്കുന്നത്. കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്നാണ് ടോം വടക്കന്‍ അംഗത്വം സ്വീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Adgebra

Related News

Leave a Comment