നിരാഹാരസമരം ബിജെപി നാളെ അവസാനിപ്പിക്കും: പോരാട്ടം തുടരുമെന്ന് ശ്രീധരന്‍പിള്ള

നിരാഹാരസമരം ബിജെപി നാളെ അവസാനിപ്പിക്കും: പോരാട്ടം തുടരുമെന്ന് ശ്രീധരന്‍പിള്ള

ശബരിമലയിലെ യുവതീപ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ബി.ജെ.പി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവന്ന നിരാഹാര സമരം നാളെ അവസാനിപ്പിക്കും. 48 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തി വന്ന നിരാഹാര സമരമാണ് ബിജെപി അവസാനിപ്പിക്കുന്നത്.

എന്നാല്‍ ശബരിമല വിഷയത്തില്‍ ബിജെപി നടത്തുന്ന പോരാട്ടങ്ങള്‍ തുടരുമെന്ന് സമരപ്പന്തലില്‍ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു.

സമരത്തിന്റെ കാര്യത്തില്‍ തുടക്കത്തിലെ ആവേശം പിന്നീട് പോയെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെപരാതി ഉയര്‍ന്നിരുന്നു.

സമരത്തിന്റെ ആവശ്യങ്ങളോട് സര്‍ക്കാര്‍ മുഖം തിരിച്ചതും സമരം തുടരുന്നതിനിടെ യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതും ബിജെപിയ്ക്ക് തിരിച്ചടിയായി.

എ എന്‍ രാധാകൃഷ്ണന്‍, സി കെ പത്മനാഭന്‍. ശോഭ സുരേന്ദ്രന്‍ തുടങ്ങി ഇപ്പോള്‍ പി കെ കൃഷ്ണദാസില്‍ നിരാഹാര സമരം എത്തിനില്‍ക്കുകയാണ്.

നാളെ ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ പുത്തരികണ്ടത്ത് സംഘടിപ്പിക്കുന്ന അയ്യപ്പഭക്ത സംഗമത്തില്‍ മാതാ അമൃതാനന്ദയി അടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply