Tour Packages l Woman Arrested for Cheating Mattancherry Police l വിദേശത്ത് ആഡംബര ടൂര്‍ പാക്കേജ് ഒരുക്കാമെന്ന പേരില്‍ പണം തട്ടിയ യുവതി പിടിയില്‍
വിദേശത്ത് ആഡംബര ടൂര്‍ പാക്കേജ് ഒരുക്കാമെന്ന പേരില്‍ പണം തട്ടിയ യുവതി പിടിയില്‍
കൊച്ചി: വിനോദ സഞ്ചാരത്തിനായി ടൂർ പാക്കേജിലൂടെ നിരവധി പേരിൽ നിന്നും പണം തട്ടിയ യുവതിയെ മട്ടാഞ്ചേരി പൊലീസ് പിടികൂടി. മട്ടാഞ്ചേരി പനയപ്പിള്ളി സുരയ്യ ടുർസ് ആന്റ് ട്രാവൽസ് ഉടമ മട്ടാഞ്ചേരി ടി.ഡി ഈസ്റ്റ് റോഡിൽ താമസം നൗഷി നാസ്സർ (43) ആണ് പിടിയിലായത്.
വിദേശത്ത് വിനോദ സഞ്ചാരത്തിന് പോകുന്നവര്‍ക്ക് ടൂര്‍ പാക്കേജിലൂടെ ആഡംബര സൗകര്യങ്ങള്‍ ഒരുക്കി നല്‍കാമെന്ന് പറഞ്ഞാണ് ഇവര്‍ പണം കൈപ്പറ്റിയിരുന്നത്. തായ്ലന്റ്, മലേഷ്യ, സിംഗപ്പൂർ, ദുബൈ തുടങ്ങിയ രാജ്യങ്ങളിൽ എല്ലാ വിധ സൗകര്യങ്ങളും നൽകാമെന്ന് പത്രപരസ്യം നൽകിയാണ് പലരെയും ആകര്‍ഷിച്ചത്.
പണം വാങ്ങിയിട്ടും വിദേശത്തേക്ക് കൊണ്ടുപോയില്ലെന്ന പരാതിയിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസവും ഇസ്രായേലിലേക്ക് കൊണ്ട് പോകാമെന്ന് പത്രപരസ്യം നൽകിയിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു.
Leave a Reply
You must be logged in to post a comment.