ടൊവിനോ വീണ്ടും അച്ഛനായി; ഇസയ്ക്ക് കുഞ്ഞനിയന്‍

ടൊവിനോ വീണ്ടും അച്ഛനായി; ഇസയ്ക്ക് കുഞ്ഞനിയന്‍

നടന്‍ ടൊവിനോയ്ക്കും ഭാര്യ ലിഡിയയ്ക്കും ആണ്‍കുഞ്ഞ് പിറന്നു. ഫേസ്ബുക്കിലൂടെയാണ് ടൊവിനോ ഇക്കാര്യം അറിയിച്ചത്. സെഹസംവിധായകനായും പിന്നീട് ചെറിയ വേഷങ്ങള്‍ ചെയ്തുമാണു ടൊവിനോ മലയാള സിനിമയിലെ മുന്‍നിരയിലേക്കെത്തിയത്.

എട്ട് വര്‍ഷം മുന്‍പ് റിലീസ് ചെയ്ത പ്രഭുവിന്റെ മക്കളെന്ന ചിത്രത്തിലൂടെയാണു ആദ്യമായി സിനിമയില്‍ അഭിനയിച്ചത്. പിന്നീട് എന്നു നിന്റെ മൊയ്തീന്‍, മായാനദി, എബിസിഡി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു. ഏറ്റവും പുതിയ ചിത്രമായ ഫൊറന്‍സിക് ഹിറ്റ് പട്ടികയിലിടം നേടിയിരുന്നു.

ടൊവിനോയുടേയും ലിഡിയയുടേയും ആദ്യത്തെ കണ്‍മണി ഇസയാണ്. ഇസമോളുമൊന്നിച്ചുള്ള? ചിത്രങ്ങളും മകളുടെ വിശേഷങ്ങളുമെല്ലാം ടൊവിനോ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. പത്തുവര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ടൊവിനോ ലിഡിയയെ വിവാഹം കഴിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*