രഞ്ജുവിന്റെ വീട്ടില്‍ നേരിട്ടെത്തി ടിവി നല്‍കി ടൊവിനോ

രഞ്ജുവിന്റെ വീട്ടില്‍ നേരിട്ടെത്തി ടിവി നല്‍കി ടൊവിനോ

ഓണ്‍ലൈന്‍ പഠനത്തിന് ടിവി സമ്മാനമായി നല്‍കി നടന്‍ ടൊവിനോ തോമസ്. വരന്തരപ്പിള്ളി എച്ചിപ്പാറ ഗവണ്‍മെന്റ് ട്രൈബല്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കെ.ആര്‍ രഞ്ജുവിനാണ് താരം ടിവി സമ്മാനിച്ചത്.

രഞ്ജുവിന്റെ വീട്ടില്‍ നേരിട്ടെത്തി ടൊവിനോ ടിവി കൈമാറുകയായിരുന്നു. ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികളെ സഹായിക്കാനായി പ്രവര്‍ത്തിക്കുന്ന അതിജീവനം എപീസ് എഡ്യു കെയര്‍ ഗുഡ് വിലുമായി ചേര്‍ന്നാണ് താരം സഹായം എത്തിച്ചത്. തൃശൂര്‍ എംപി ടിഎന്‍ പ്രതാപനും ടൊവിനോയ്ക്കൊപ്പമുണ്ടായിരുന്നു.

രഞ്ജുവിന്റെ വീട്ടില്‍ ടിവിയോ മറ്റ് സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. ലോക്ഡൗണ്‍ കാലമായതിനാല്‍ അച്ഛന്‍ രഘുവിനും ഷീജയ്ക്കും ജോലിയില്ലാതായിട്ട് മാസങ്ങളായി.

മറ്റ് വഴികളില്ലാതായതോടെ ട്രൈബല്‍ സ്‌കൂളിലെ പാചകത്തൊഴിലാളിയുടെ വീട്ടില്‍ പോയിട്ടാണ് രഞ്ജു ആദ്യ മൂന്ന് ദിവസങ്ങളിലെ ക്ലാസ് കേട്ടത്. തുടര്‍ന്നാണ് കുട്ടിയ്ക്ക് സഹായം എത്തിച്ചത്.

രഞ്ജുവിനൊപ്പം നാലാം ക്ലാസുകാരിയായ അനിയത്തിലും അടുത്ത വീട്ടിലെ രണ്ട് കുട്ടികളും ഈ ടിവി ഉപയോഗിച്ച് പഠിക്കും. കുട്ടികള്‍ക്ക് വേണ്ടി പഠിക്കാന്‍ സൗകര്യമൊരുക്കുന്നതില്‍ മത്സരബുദ്ധിയോടെ എല്ലാവരും സഹകരിക്കണമെന്നും ടൊവിനോ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*