ആ വിളിക്ക് താന്‍ യോഗ്യനായിട്ടില്ല; ടൊവിനോ

ആ വിളിക്ക് താന്‍ യോഗ്യനായിട്ടില്ല; ടൊവിനോ

തന്നെ സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിച്ചാല്‍ പാകമില്ലാത്ത ട്രൗസര്‍ ധരിച്ച പോലാകുമെന്നു നടന്‍ ടൊവിനോ തോമസ്. ആ വിളിക്ക് താന്‍ യോഗ്യനായിട്ടില്ലെന്നും ടൊവിനോ പറഞ്ഞു. ‘ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു’ എന്ന സിനിമയുടെ ഗള്‍ഫ് റിലീസിന് മുന്നോടിയായി ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ടൊവിനോ.

ഇന്നത്തെ സൂപ്പര്‍സ്റ്റാറുകള്‍ എന്നു വിളിക്കുന്ന നമ്മുടെ സീനിയര്‍ നടന്മാര്‍, അവര്‍ ആ പേരിന് അര്‍ഹരായത്, ഞാന്‍ ചെയ്ത അഞ്ചാറ് സിനിമകള്‍ ചെയ്തിട്ടല്ല. ദശാബ്ദങ്ങളായി അവര്‍ മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുകയും ഇപ്പോഴും നമ്മെ രസിപ്പിച്ചുകൊണ്ടും ഇരിക്കുകയാണ്.

അവര്‍ക്ക് അതിനുളള അര്‍ഹത ഉണ്ട്. എനിക്ക് ആ അര്‍ഹത വരുന്ന സമയത്ത് വിളിച്ചാല്‍ ഞാന്‍ ഒന്നും പറയില്ല. ഇപ്പോള്‍ ആ വിളിക്ക് എനിക്ക് അര്‍ഹതയില്ല, ആ വിശേഷണം ദഹിക്കുന്നില്ല. നല്ല നടന്‍ എന്ന വിളി കേള്‍ക്കാനാണ് എനിക്ക് ഇഷ്ടം. അതിനാണ് ഞാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്.’ടൊവിനോ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply