തന്റെ വാഹനപ്രേമത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ടൊവിനോ തോമസ്
തന്റെ വാഹനപ്രേമത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ടൊവിനോ തോമസ്
യുവതാരനിരയില്‍ ശ്രദ്ധേയനായ താരമാണ് ടൊവിനോ തോമസ്. ടൊവിനോ ഇപ്പോള്‍ തന്റെ വാഹനപ്രേമത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്.
ബിഎം ഡബ്ലുവിന്റെ കാറും ബൈക്കും അടുത്തിടെയാണ് ടൊവിനോ സ്വന്തമാക്കിയത്. കാറിന് ഒന്നരക്കോടിയും ബൈക്കിന് മൂന്ന് ലക്ഷവുമായിരുന്നു. ഈ വാഹനങ്ങള്‍ സ്വന്തമാക്കാന്‍ തനിക്കു പ്രേരണയായ കാര്യ വ്യക്തമാക്കുകയാണ് താരം.
ഓരോ സമയത്ത് തോന്നുന്ന വട്ടാണ് ഇങ്ങനെയൊരോ വാഹനങ്ങള്‍ വാങ്ങാന്‍ തീരുമാനിക്കുന്നത്. ഒരു സെഡാന്‍ കാര്‍ വാങ്ങാനാണിരുന്നത് എന്നാല്‍ അപ്പോഴാണ് ഈ കാര്‍ ഭയങ്കര കംഫര്‍ട്ടാണെന്നറിഞ്ഞത്. അതോടെ ഇത് വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.
ഡ്രൈവിങ്ങില്‍ വല്ല്യ ക്രേസില്ലെന്നും അക്കാര്യത്തിലൊക്കെ താന്‍ വളരെ ബോറനാണെന്നും താരം പറയുന്നു. പ്രേക്ഷക പിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലായ താരത്തിന്റ ലൂസിഫറുള്‍പ്പടെ നിരവധി സിനിമകളാണ് പുറത്തിറങ്ങാനിരിക്കുന്നത്.
Leave a Reply
You must be logged in to post a comment.