അസുഖബാധിതനെന്ന് പറഞ്ഞ് പരോളിലിറങ്ങിയ ടി പി കേസിലെ പ്രതി യുവതികള്‍ക്കൊപ്പം ആടിപ്പാടുന്ന ദൃശ്യങ്ങള്‍ പുറത്ത്
അസുഖബാധിതനെന്ന് പറഞ്ഞ് പരോളിലിറങ്ങിയ ടി പി കേസിലെ പ്രതി യുവതികള്‍ക്കൊപ്പം ആടിപ്പാടുന്ന ദൃശ്യങ്ങള്‍ പുറത്ത്
ടി പി ചന്ദ്രശേഖരന്‍ കേസിലെ പ്രതി യുവതികള്‍ക്കൊപ്പം ആടിപ്പാടി ഉല്ലസിച്ച ദൃശ്യങ്ങള്‍ പുറത്ത്. ടി പി ചന്ദ്രശേഖരന്‍ കേസിലെ പ്രതിയായ മുഹമ്മദ് ഷാഫിയാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും അടിയന്തര പരോളില്‍ പുറത്തിറങ്ങിയ ശേഷം പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്തത്.
അസുഖബാധിതനാണെന്ന് പറഞ്ഞാണ് ടി പി കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കുന്നതിനിടെ 45 ദിവസത്തെ അടിയന്തര പരോളില്‍ ഷാഫി പുറത്തിറങ്ങിയത്.
പാര്‍ട്ടി പരിപാടികളില്‍ സജീവമായ ഷാഫി നാദാപുരത്തെ ഷിബിന്‍ രക്തസാക്ഷി ദിനാചരണത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
കേസിലെ മുഖ്യപ്രതിയായ കൊടി സുനിക്കും ഷാഫിക്കൊപ്പം പരോള്‍ ലഭിച്ചിരുന്നു. ടിപി കേസിലെ 13 ആം പ്രതിയായ പി കെ കുഞ്ഞനന്തന് സ്ഥിരമായി പരോള്‍ അനുവദിക്കുന്നത് ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
Leave a Reply
You must be logged in to post a comment.