രാജ്യത്തെ വാഹന വിപണി നഷ്ട്ടത്തിലോ; ട്രാക്ടറിനും ആവശ്യക്കാരില്ല

ന്യൂഡല്‍ഹി: രാജ്യത്തെ വാഹന വിപണി നഷ്ട്ടത്തിലെന്ന് കണക്കുകൾ, തകര്‍ച്ചയില്‍ നിന്നും കരകയറാനാകാതെ രാജ്യത്തെ വാഹന വിപണി. ഈ വര്‍ഷം ഏപ്രില്‍ മതല്‍ ജൂണ്‍ വരെയുള്ള കാലഘട്ടത്തില്‍ മറ്റ് വാഹനങ്ങള്‍ക്കൊപ്പം രാജ്യത്തെ ട്രാക്ടര്‍ വില്‍പ്പനയിലും വന്‍ ഇടിവ് രേഖപ്പെടുത്തി.

ഇത്തവണ ട്രാക്ടര്‍ വില്‍പ്പനയില്‍ 14.1 ശതമാനത്തിന്റെ ഇടിവാണ് ഈ വര്‍ഷം ഉണ്ടായത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ഉണ്ടായ ഏറ്റവും വലിയ ഇടിവാണിത് എന്നാണ് കണക്ക്. ഇന്ത്യന്‍ ഗ്രാമീണ മേഖലയിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു എന്നതിന്റെ തെളിവുകളാണ് ട്രാക്ടര്‍ വില്‍പ്പനയുടെ ഇടിവിലൂടെ വ്യക്തമാകുന്നതെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

അതേസമയം 2019 ഓഗസ്റ്റ് മാസത്തെ വാഹന വില്‍പ്പന കണക്കുകളും പുറത്തുവന്നിട്ടുണ്ട്. ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ മാരുതി സുസുക്കിയുടെ വില്‍പ്പനയില്‍ കനത്ത ഇടിവാണ് ഓഗസ്റ്റിലും. 32.7 ശതമാനം ഇടിവ്. 2018 ഓഗസ്റ്റില്‍ കമ്പനി 1,58,189 വാഹനങ്ങള്‍ വിറ്റിരുന്നു. എന്നാല്‍ ഈ വര്‍ഷം ഇത് 1,06,413 ആയി കുറഞ്ഞു. കഴിഞ്ഞ മാസങ്ങളിലും വില്‍പ്പനയില്‍ ഗണ്യമായ കുറവാണ് മാരുതി നേരിട്ടത്.

എന്നാൽ മാരുതിയുടെ ആഭ്യന്തര വില്‍പ്പനയില്‍ 34.3 ശതമാനം ഇടിഞ്ഞു. അള്‍ട്ടോ, പഴയ വാഗണ്‍ ആര്‍ മോഡലുകളുടെ വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 71.8 ശതമാനത്തിന്റെ കുറവാണ് കമ്പനി നേരിട്ടത്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ പ്രസ്തുത മോഡലുകളുടെ 35895 യൂണിറ്റുകളാണ് വിറ്റതെങ്കില്‍ ഈ മാസം വെറും 10123 എണ്ണം മാത്രമാണ് വില്‍പ്പന നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*