ഒറ്റ ദിവസം 2,500 നിയമ ലംഘനം, പിഴ 55 ലക്ഷം

കാക്കനാട്: ബുധനാഴ്ച രാവിലെ മുതല്‍ വൈകീട്ടുവരെ ഗതാഗതപരിശോധന നടത്തിയ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ 2,500-ഓളം നിയമലംഘനങ്ങള്‍ക്കെതിരെ കേസെടുത്തു. 55 ലക്ഷം രൂപ പിഴ ഈടാക്കി. ജില്ലയില്‍ നഗരങ്ങളും ഉള്‍പ്രദേശങ്ങളും കേന്ദ്രീകരിച്ച്‌ 25 സ്‌ക്വാഡുകളാണ് രംഗത്തുണ്ടായിരുന്നത്.

പരിശോധനയില്‍ ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്തവര്‍ മുതല്‍ ചട്ടം ലംഘിച്ച്‌ സര്‍വീസ് നടത്തിയ അന്തസ്സംസ്ഥാന ലോറികള്‍ വരെ കുടുങ്ങി. നാലായിരത്തോളം വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് 2,500 വാഹനങ്ങളില്‍ വിവിധ കുറ്റങ്ങള്‍ കണ്ടെത്തിയത്.

അപകടകരമായി വാഹനമോടിച്ച ഏതാനും ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എം.പി. അജിത്കുമാര്‍, എറണാകുളം ആര്‍.ടി.ഒ. കെ. മനോജ് കുമാര്‍, മൂവാറ്റുപുഴ ആര്‍.ടി.ഒ. ബാബു ജോണ്‍, എറണാകുളം എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. ജി. അനന്തകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വാഹന പരിശോധനയില്‍ സ്ഥലത്ത്‌ വെച്ചുതന്നെ പിഴയായി ലഭിച്ചത് പത്ത് ലക്ഷം രൂപയാണെന്ന് അധികൃതര്‍ പറഞ്ഞു.

നൂറു ശതമാനം യാത്രക്കാരും സീറ്റ് ബെല്‍റ്റും ഹെല്‍മെറ്റും ധരിക്കുന്നുവെന്ന് ഉറപ്പു വരുന്നതു വരെ പരിശോധന തുടരും. മുന്നറിയിപ്പില്ലാതെ വരും ദിവസങ്ങളിലും സംയുക്തപരിശോധന നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.

നിയമ ലംഘനങ്ങള്‍

ഹെല്‍മെറ്റില്ലാത്തത്-558 സീറ്റ് ബെല്‍റ്റ് ഇല്ലാത്തത്-262 കൂളിങ് ഫിലിം ഒട്ടിച്ചത്-78 ബസില്‍ വാതില്‍ ഇല്ലാത്തത്-4 എയര്‍ഹോണ്‍ ഘടിപ്പിച്ചത്-22

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*