ആധാർ സുരക്ഷിതത്വത്തിൽ വിശ്വാസമർപ്പിച്ച ട്രായ് മേധാവിയുടെ വെല്ലുവിളി
ആധാർ സുരക്ഷിതത്വത്തിൽ വിശ്വാസമർപ്പിച്ച ട്രായ് മേധാവിയുടെ വെല്ലുവിളി ; ഹാക്കർമാർ കൊടുത്തത് എട്ടിന്റെ പണി
ദില്ലി: ആധാർ കാർഡിന്റെ വിശ്വാസ്യത തെളിയിക്കാൻ ഇറങ്ങിപ്പുറപ്പെട്ട ദേശീയ ടെലികോം അതോറിറ്റി ചെയർമാന് കിട്ടിയത് എട്ടിന്റെ പണി.ട്രായ് മേധാവി ആർ എസ് ശർമയാണ് സ്വന്തം ആധാർ നമ്പർ പരസ്യപ്പെടുത്തി പണി ഇരന്നു വാങ്ങിയത്.ആധാർ നമ്പർ വഴി വിവരങ്ങൾ ഹാക്കുചെയ്യാൻ കഴിയില്ലെന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ആധാർ നമ്പർ പരസ്യപ്പെടുത്തിയ അദ്ദേഹം എന്തുചെയ്യാൻ പറ്റുമെന്ന് തെളിയിക്കാൻ ഹാക്കർമാരെ വെല്ലുവിളിച്ചു. വെല്ലുവിളി ഏറ്റെടുക്കുന്നത് കൊണ്ട് നിയമനടപടികൾ ഉണ്ടാവില്ല എന്നുകൂടി പറഞ്ഞതോടെ ഹാക്കർമാർ പണി തുടങ്ങി.
ഫ്രഞ്ച് സുരക്ഷാ വിദഗ്ധനെന്ന് അവകാശപ്പെടുന്ന എലിയട്ട് ആൽഡേഴ്സൺ തന്റെ ട്വിറ്റർ അക്കൗണ്ട് വഴി ശർമയുടെ ഫോൺ നമ്പർ, ഇ മെയിൽ അഡ്രസ്, പാൻ കാർഡ് നമ്പർ, ബന്ധുവായ സ്ത്രീയോടൊപ്പം നിൽക്കുന്ന ശർമയുടെ വാട്സാപ്പിലെ പ്രൊഫൈൽ ചിത്രം എന്നിവയടക്കമാണ് മറുപടി നൽകിയത്.
കൂടാതെ അദ്ദേഹത്തിന്റെ ജനനത്തിയതിയും മേൽവിലാസവും വരെ ട്വിറ്ററിൽ പരസ്യപ്പെടുത്തി. പോരാത്തതിന് ശർമ്മയുടെ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിച്ചിട്ടില്ലെന്ന ഓർമപ്പെടുത്തലും നൽകിയാണ് ആൻഡേഴ്‌സൺ അവസാനിപ്പിച്ചത്.
Leave a Reply
You must be logged in to post a comment.