ട്രെയിന്‍ തട്ടി അമ്മയും കുഞ്ഞും മരിച്ചു
ട്രെയിന്‍ തട്ടി അമ്മയും കുഞ്ഞും മരിച്ചു
തിരുവനന്തപുരം: റെയില്‍വേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി മരിച്ചു. ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിവെയാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്.
കരിക്കകം അറപ്പുരവിളാകം പുതുവല്‍പുത്തന്‍ വീട്ടില്‍ അരുണ്‍ഗോപിനാഥിന്റെ ഭാര്യ സ്വപ്നകുമാരി (30), ഏകമകള്‍ ആത്മിക എസ് നായര്‍(അഞ്ച്) എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് എഴുമാനിയോടെയാണ് അപകടമുണ്ടായത്. റെയില്‍വേ ട്രാക്കിന് സമീപത്താണ് സ്വപ്നകുമാരിയുടെ കുടുംബ വീട്. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് കുടുംബ വീട്ടിലേക്ക് പോകാന്‍ ട്രാക്ക് മുറിച്ചു കടക്കുമ്പോഴാണ് ദാരുണമായ സംഭവമുണ്ടായത്.
തിരുവനന്തപുരത്ത് നിന്നു പുറപ്പെട്ട മാവേലി എക്സ്‌പ്രസ് തട്ടിയതായാണ് പ്രാഥമിക വിവരം. രാത്രിയായതിനാല്‍ ട്രെയിന്‍ തട്ടി തെറിച്ചു വീണ ഇരുവരുടേയും ശരീരം ഏറെ നേരം കഴിഞ്ഞാണ് കണ്ടെത്തിയത്.
അപകടം നടന്ന സ്ഥലത്ത് പാളം വളഞ്ഞുപോകുന്നതിനാല്‍ ദൂരെനിന്നു തീവണ്ടി വരുന്നത് കാണാന്‍ കഴിയില്ല. ഇതാവാം അപകടത്തിന് ഇടയാക്കിയതെന്നാണ് വിവരം. മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപതിലേക്ക് മാറ്റി.
Leave a Reply