ട്രാക്കില്‍ അറ്റകുറ്റപ്പണി: നാളെമുതല്‍ മൂന്ന് മാസത്തേയ്ക്ക് കോട്ടയം വഴിയുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ ഓടില്ല

ട്രാക്കില്‍ അറ്റകുറ്റപ്പണി: നാളെമുതല്‍ മൂന്ന് മാസത്തേയ്ക്ക് കോട്ടയം വഴിയുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ ഓടില്ല

ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കോട്ടയം വഴിയുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ മൂന്ന് മാസത്തേയ്ക്ക് റദ്ദാക്കി. കോട്ടയം വഴിയുള്ള എറണാകുളം- കായംകുളം പാസഞ്ചറും കായംകുളം- എറണാകുളം പാസഞ്ചറും മേയ് മാസം ഒന്നാം തീയതി മുതല്‍ ജൂലൈ 31 വരെ റദ്ദാക്കിയതായി റെയില്‍വെ അറിയിച്ചു.

മേയ് അഞ്ചിന് ആലപ്പുഴ വഴിയുള്ള കായംകുളം- എറണാകുളം പാസഞ്ചര്‍, എറണാകുളം-കായംകുളം പാസഞ്ചര്‍, കൊല്ലം- എറണാകുളം പാസഞ്ചര്‍, എറണാകുളം- കൊല്ലം പാസഞ്ചര്‍ എന്നിവയും റദ്ദാക്കി.

മൂന്നിനും അഞ്ചിനും ചണ്ഡിഗഡ്- കൊച്ചുവേളി കേരള സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസ് എറണാകുളത്ത് 40 മിനിറ്റും പിടിച്ചിടും. പോര്‍ബന്തര്‍- കൊച്ചുവേളി പ്രതിവാര എക്‌സ്പ്രസ് നാലിന് എറണാകുളത്ത് പിടിച്ചിടും. കാസര്‍ഗോഡ് കുമ്പളയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നമ്പര്‍ 16606 നാഗര്‍കോവില്‍- മാംഗളൂര്‍ ഏറനാട് എക്‌സ്പ്രസ് 50 മിനിറ്റ് വൈകുമെന്നും റെയില്‍വെ പത്രക്കുറിപ്പില്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*