ദിവസ തീവണ്ടികളില്‍ 72 സ്ലീപ്പര്‍ ബര്‍ത്തുകള്‍ കുറച്ചു; ആഴ്ചവണ്ടികളില്‍ ഒരു കോച്ച്‌ കൂട്ടി

കണ്ണൂര്‍: മംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് ദിവസവുമുള്ള രണ്ട് തീവണ്ടികളില്‍ ഒരു സ്ലീപ്പര്‍ കോച്ച്‌ കുറച്ചപ്പോള്‍ യാത്രക്കാര്‍ക്ക് നഷ്ടപ്പെട്ടത് 72 ബര്‍ത്തുകള്‍. ഇതുമൂലം മലബാര്‍, മാവേലി എക്സ്പ്രസുകളിലെ തത്കാല്‍, പ്രമീയം തത്കാല്‍ ക്വാട്ടകളും കുറയും.

ചെന്നൈ-തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ഫാസ്റ്റ്, ചെന്നൈ-ആലപ്പുഴ-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എന്നിവയിലും 72 സ്ലീപ്പര്‍ ബര്‍ത്തുകള്‍ കുറയും. ഇത് ജനുവരി 28 മുതല്‍ പ്രാബല്യത്തില്‍ വരും. ദിവസവണ്ടികളില്‍ ഒന്നു കുറയുമ്ബോള്‍ ആഴ്ച വണ്ടികളില്‍ ഒരു സ്ലീപ്പര്‍ കോച്ച്‌ കൂട്ടി.

മാവേലി(16603, 16604)യില്‍ 72 സ്ലീപ്പര്‍ ബര്‍ത്തുകള്‍ കുറയുമ്ബോള്‍ ഒപ്പം 11 തത്കാല്‍ ക്വാട്ടയും കുറയും. നിലവില്‍ 121 തത്കാല്‍ സീറ്റുകളാണുള്ളത്. മലബാറില്‍ (16629, 16630) 102 സ്ലീപ്പര്‍ തത്കാലുള്ളത് 91 ആയി കുറയും. തേഡ് എ.സി.യില്‍ 40 ഉള്ളത് 50 ആകും.

ചെന്നൈ-തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ഫാസ്റ്റ്, ചെന്നൈ-ആലപ്പുഴ സൂപ്പര്‍ഫാസ്റ്റില്‍ (22639) 143 സ്ലീപ്പര്‍ തത്കാലുള്ളത് 132 ആകും. ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റില്‍ (22640) 131 ഉള്ളത് 121 ആകും.

പ്രതിദിന വണ്ടികളില്‍ ഒരു സ്ലീപ്പര്‍ കോച്ച്‌ കുറയ്ക്കുമ്ബോള്‍ ആഴ്ചവണ്ടികളില്‍ ഒരു ബര്‍ത്തിലെ 72 സ്ലീപ്പര്‍ ബര്‍ത്തുകള്‍ കൂട്ടി. പുതുച്ചേരി-മംഗളൂരു വീക്ക്‌ലി എക്സ്പ്രസ് (16855, 16857), മംഗളൂരു-പുതുച്ചേരി (16856, 16858), പുതുച്ചേരി-കന്യാകുമാരി (16861, 16862) എന്നീ ആറുവണ്ടികളിലാണ് അധിക സ്ലീപ്പര്‍ കോച്ച്‌ ഘടിപ്പിക്കുന്നത്.

തണുപ്പ് കൂട്ടി വരുമാനം കൂട്ടാന്‍

യാത്രക്കാര്‍ക്ക് ബര്‍ത്തുകള്‍ കുറയും. പക്ഷേ, റെയില്‍വേയ്ക്ക് വരുമാനം കൂടും. കണ്ണൂരില്‍നിന്നു തിരുവനന്തപുരത്തേക്ക് സ്ലീപ്പര്‍ ബര്‍ത്തിന് 300 രൂപയാണ്. തേഡ് എ.സി.യില്‍ 815 രൂപ നല്‍കണം. തത്കാല്‍ ക്വാട്ടയില്‍ സ്ലീപ്പറിന് 400 രൂപയാകുമ്ബോള്‍ തേഡ് എ.സി.ക്ക് 1130 രൂപ നല്‍കണം. പ്രീമിയം തത്കാലിന് വണ്ടിവരുന്നതിന് മണിക്കൂറുകള്‍ അടുക്കുമ്ബോള്‍ എ.സി.യില്‍ പൊള്ളുംവിലയാകും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*